Connect with us

മാളവിക ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നുണ്ടോ? എന്നെ ഷോയിൽ വിളിച്ചിട്ടുണ്ട്; തീരുമാനത്തെ കുറിച്ചുള്ള താരത്തിന്റെ വീഡിയോ വൈറലാകുന്നു!!!

Malayalam

മാളവിക ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നുണ്ടോ? എന്നെ ഷോയിൽ വിളിച്ചിട്ടുണ്ട്; തീരുമാനത്തെ കുറിച്ചുള്ള താരത്തിന്റെ വീഡിയോ വൈറലാകുന്നു!!!

മാളവിക ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നുണ്ടോ? എന്നെ ഷോയിൽ വിളിച്ചിട്ടുണ്ട്; തീരുമാനത്തെ കുറിച്ചുള്ള താരത്തിന്റെ വീഡിയോ വൈറലാകുന്നു!!!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റിഷോകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ മാളവിക സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റിഷോയിലൂടെയാണ് ആദ്യം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് അവതാരകയായും നടിയായുമെല്ലാം താരം തിളങ്ങി. എന്നാൽ മാളവിക ശ്രദ്ധിക്കപ്പെട്ടത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായികാ നായകൻ എന്ന ഷോയിലൂടെയാണ്. നായികാ നായകൻ എന്ന പരിപാടിയിലെ മാളവികയുടെ സഹ മത്സരാർഥിയായ തേജസാണ് മാളവികയെ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മാളവിക. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളുമെല്ലാം പെട്ടന്നാണ് വൈറലായി മാറുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കുന്നത്.

ഇപ്പോഴിതാ മാളവിക പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആറാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിന്റെമുന്നോടിയായി മാളവിക ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ഒരിക്കലുമില്ല എന്നായിരുന്നു നടി മാളവികയുടെ ആദ്യ പ്രതികരണം. തനിക്ക് പറ്റിയതല്ല ബിഗ് ബോസ് ഷോ എന്നും താരം പറഞ്ഞു. കഴിഞ്ഞതിന് മുൻപത്തെ സീസണില്‍ തന്നെ വിളിച്ചിട്ടുണ്ട് എന്ന് തോന്നുന്നു എന്നും താരം വ്യക്തമാക്കി. വേറെ ആരെങ്കിലും എന്നെ പറ്റിക്കാൻ വേണ്ടി വിളിച്ചതാണോ അതോ ഏഷ്യാനെറ്റ് തന്നെയാണോ വിളിച്ചത് എന്ന് വ്യക്തമല്ല എന്നും മാളവിക കൃഷ്‍ണദാസ് വീഡിയോയില്‍ പറയുന്നു.

എനിക്ക് പറ്റിയ സ്ഥലമേയല്ല അതെന്നും മാളവിക പറഞ്ഞു. തര്‍ക്കിച്ച് നില്‍ക്കാനൊന്നും എനിക്ക് കഴിയില്ല. ഞാൻ സെൻസിറ്റീവ് ആയ ആളാണ്. ചിലപ്പോൾ ഫിസിക്കൽ ടാസ്‍ക്കൊക്കെ ചെയ്യാൻ പറ്റും. പക്ഷെ ഉന്തും തള്ളുമൊക്കെ ഉള്ള ഒരു ടാസ്‍കും തനിക്ക് പറ്റില്ല. മേല് വേദനിപ്പിക്കുന്ന പരിപരിപാടിയൊക്കെ പേടിയാണ്. സെല്‍ഫ് ലവ് ഉണ്ട്. അവിടെ പോകുന്നത് ബോള്‍ഡായ ആള്‍ക്കാരാകണം. അതുകൊണ്ട് ഞാൻ പോകില്ല എന്നാണ് മാളവിക പറയുന്നത്.

ഇതിനോടകം തന്നെ മാളവികയുടെ വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ ജനപ്രിയ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള മാളവികയെ ബിഗ് ബോസിൽ കാണാൻ ആഗ്രഹിക്കുന്ന ധാരാളം ആരാധകർ ഉണ്ട്. നിലവിൽ ബിഗ് ബോസിന്റെ പുതിയ സീസോണിനായുള്ള ഒരുക്കങ്ങൾ ചാനലും ബിഗ് ബോസ് അണിയറപ്രവർത്തകരും ആരംഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ രണ്ടു വർഷവും മുംബൈയിലെ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു ബിഗ് ബോസ് നടന്നത്. എന്നാൽ ഇത്തവണ ചെന്നൈയിലായിരിക്കും ഷോ ഇന്ന് റിപ്പോർട്ടുകളുണ്ട്. മത്സരാർത്ഥികൾക്കായുള്ള ഒഡിഷനും ആരംഭിച്ചതായാണ് അദ്യോഗിക വിവരങ്ങൾ.

വിവിധ ജനപ്രിയ റിയാലിറ്റി ഷോയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് പരിചിതരാണ് മാളവികയും ഭര്‍ത്താവ് തേജസും. ‘നായികനായകനി’ലൂടെ പരിചയപ്പെട്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഇരുപത്തിനാലാം പിറന്നാള്‍ ദുബായില്‍ വെച്ചായിരുന്നു ആഘോഷിച്ചത് എന്ന് മാളവിക വ്യക്തമാക്കിയിരുന്നു. മനസിലുണ്ടായിരുന്ന സ്‌കൈ ഡൈവ് ആഗ്രഹവും താരം സഫലീകരിച്ചു. മാളവിക ഇന്ദുലേഖ എന്ന മലയാളം സീരിയലില്‍ നായികയായി എത്തിയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2023ലാണ് മാളവികയുടെയും തേജസിന്റെ വിവാഹം നടന്നത്.

More in Malayalam

Trending