Connect with us

തുളസിയുടെ റോയിച്ചന് പകരം എത്തുന്ന പുതിയ നായകൻ ആരെന്നറിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ ഞെട്ടും; കണ്ണുതള്ളിയില്ലെങ്കിലും ആളെ കണ്ടോ?; ഒളിമ്പ്യൻ അന്തോണി ആദത്തിലെ കൊച്ചു പയ്യൻ!

Malayalam

തുളസിയുടെ റോയിച്ചന് പകരം എത്തുന്ന പുതിയ നായകൻ ആരെന്നറിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ ഞെട്ടും; കണ്ണുതള്ളിയില്ലെങ്കിലും ആളെ കണ്ടോ?; ഒളിമ്പ്യൻ അന്തോണി ആദത്തിലെ കൊച്ചു പയ്യൻ!

തുളസിയുടെ റോയിച്ചന് പകരം എത്തുന്ന പുതിയ നായകൻ ആരെന്നറിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ ഞെട്ടും; കണ്ണുതള്ളിയില്ലെങ്കിലും ആളെ കണ്ടോ?; ഒളിമ്പ്യൻ അന്തോണി ആദത്തിലെ കൊച്ചു പയ്യൻ!

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന രാക്കുയില്‍. പോലീസ് ഓഫീസറായ റോയ് അലക്‌സായി നടന്‍ റോണ്‍സന്‍ വിന്‍സെന്റ് നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ താനിനി സീരിയലില്‍ ഉണ്ടാവില്ലെന്നും പിന്മാറുകയാണെന്നും അറിയിച്ച് നടന്‍ രംഗത്ത് വന്നതോടെ കാര്യം എന്തെന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. ഒടുവില്‍ റോണ്‍സന്‍ തന്നെ അതില്‍ വിശദീകരണം പറഞ്ഞെത്തുകയും ചെയ്തു.

ഇപ്പോഴിതാ, റോണ്‍സന് പകരം നായകനായി ആരാവും എത്തുക എന്ന ആശങ്ക മാറുകയാണ്. ടോം എന്ന നടനാവും ഇനി റോയ് അലക്‌സ് ആവുന്നത്. സിനിമാ പശ്ചാതലമുള്ള ടോം പ്രശസ്ത സംവിധായകന്‍ ഭദ്രന്റെ സഹോദര പുത്രന്‍ കൂടിയാണ്. മുന്‍പ് മോഹന്‍ലാലിനൊപ്പം ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള നടന്‍ സീരിയലിലേക്ക് എത്തുകയാണ്. അനിയന്റെ മകന് എല്ലാവിധ ആശംസകളും അറിയിച്ച് ഭദ്രനും രംഗത്ത് വന്നിരിക്കുകയാണ്.

സംവിധായകന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ;

“പഠിച്ച് വക്കീലാകാനും ഡോക്ടറാകാനും എഞ്ചിനീയറാകാനും കിട്ടിയ അവസരങ്ങള്‍ അവന്‍ പിന്തുടര്‍ന്ന് ചെയ്തില്ല. പകരം, എനിക്ക് നടനാകണം എന്ന അടങ്ങാത്ത ദാഹവുമായി നടന്നു. ഒരുപക്ഷേ, അതിന്റെ എളിയ സാക്ഷാത്കാരം ആയിരിക്കാം, മഴവില്‍ മനോരമയിലെ ‘ രാക്കുയില്‍ ‘ എന്ന പരമ്പരയിലെ റോയ് എന്ന പോലീസ് വേഷം. അത് കൃത്യമായി അവന്റെ അപ്പന്റെ പേര് കൂടിയാണ്. മാതാപിതാക്കളെ ധ്യാനിച്ചും ഗുരുക്കന്മാരെ വണങ്ങിയും മുന്നോട്ട് നടക്കൂ….you will achieve your goal… എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ ഭദ്രന്‍ പറയുന്നത്.”

നടന്‍ റോണ്‍സന്‍ ആയിരുന്നു രാക്കുയിലിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പെട്ടെന്ന് താന്‍ പിന്മാറുകയാണെന്നും ഇനി സീരിയലില്‍ ഉണ്ടാവില്ലെന്നും അറിയിച്ച് റോണ്‍സന്‍ തന്നെ എത്തിയതോടെ കാര്യങ്ങള്‍ പ്രേക്ഷകരും അറിഞ്ഞു.

“‘അങ്ങനെ രാക്കുയിലിനോട് ഞാന്‍ വിട പറയുകയാണ്. എന്റെ റോയ് അലക്‌സ് എന്ന കഥാപാത്രത്തെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒരുപാടു നന്ദിയുണ്ട്. എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചത് ഡയറക്ടര്‍ ടിഎസ് സജിയും ക്യാമറാമാന്‍ പ്രിയനുമായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങള്‍. ഡയറക്ടര്‍ ടിഎസ് സജിയും ക്യാമറാമാന്‍ പ്രിയനും സീരിയലില്‍ നിന്നും പിന്മാറിയതില്‍ തുടര്‍ന്ന് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് കൊണ്ട് ഞാനും രാക്കുയിലില്‍ നിന്നും പിന്മാറുന്നു. എന്നാണ് റോണ്‍സന്‍ പറഞ്ഞിരുന്നത്.”

about rakkuyil

More in Malayalam

Trending

Recent

To Top