Connect with us

സ്വന്തം അധ്വാനത്തിലൂടെ ഒരു കുടുംബം ഒറ്റയ്ക്ക് പടുത്തുയർത്തി ;റിമിയുടെ വലിയ ഭാഗ്യമാണ് ഇവർ; ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷമെന്ന് ആരാധകർ!

Malayalam

സ്വന്തം അധ്വാനത്തിലൂടെ ഒരു കുടുംബം ഒറ്റയ്ക്ക് പടുത്തുയർത്തി ;റിമിയുടെ വലിയ ഭാഗ്യമാണ് ഇവർ; ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷമെന്ന് ആരാധകർ!

സ്വന്തം അധ്വാനത്തിലൂടെ ഒരു കുടുംബം ഒറ്റയ്ക്ക് പടുത്തുയർത്തി ;റിമിയുടെ വലിയ ഭാഗ്യമാണ് ഇവർ; ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷമെന്ന് ആരാധകർ!

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമൊക്കെയായ റിമി ടോമി. 2002 ൽ പുറത്ത് ഇറങ്ങിയ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കൊണ്ടാണ് റിമി പിന്നണി ഗാനരംഗത്ത് ചുവട് വയ്ക്കുന്നത്. ആദ്യ ഗാനം സൂപ്പർ ഹിറ്റായിരുന്നു. ഇന്നും മലയാളി പ്രേക്ഷകർ ഈ ഗാനം മൂളി നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. ലോക്ക് ഡൗൺ കാലത്തായിരുന്നു താരം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാവാൻ തുടങ്ങിയത്. സ്വന്തമായി ഒരു യുട്യൂബ് ചാനലും ഉണ്ട്. അതിൽ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും പാചക വിശേഷങ്ങളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്.

റിമിയുടെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സഹോദരനായ റിങ്കുവാണ് തന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് റിമി പറഞ്ഞിട്ടുണ്ട് . വിദേശത്തുള്ള ഷോയ്ക്ക് ചേച്ചിക്കൊപ്പമായി അനിയനും പോവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂപ്പര്‍ 4 ലേക്ക് റിമിക്ക് ഒപ്പം റിങ്കുവും റീനുവും എത്തിയതാണ് .

റിങ്കുവിന്റേയും റീനുവിന്റേയും കൈപിടിച്ചായിരുന്നു റിമി സ്റ്റേജിലേക്കെത്തിയത്. ടെന്‍ഷന്‍ കാരണം ഇവര് രണ്ടുപേരും മലര്‍ന്നടിച്ച് വീഴുമോ എന്ന് പേടിച്ചാണ് ഞാന്‍ ഇവരെ കൈപിടിച്ച് കൂട്ടിയതെന്നായിരുന്നു റിമി പറഞ്ഞത് . . ഇത് കണ്‍മണിയുടെ അച്ഛന്‍, ഇത് കുട്ടാപ്പിയുടേയും കുട്ടിമണിയുടേയും അമ്മ എന്ന് പറഞ്ഞാണ് റിങ്കുവിനേയും റീനുവിനേയും പരിചയപ്പെടുത്തിയത് . ഇങ്ങനെ പരിചയപെടുത്തിയാൽ ഇവരെ പെട്ടെന്ന് മനസിലാവും. കണ്‍മണിയേയും കുട്ടാപ്പിയേയും യൂട്യൂബ് ചാനലിലൂടെയായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. വീട്ടിലും റിമി ഇങ്ങനെ തന്നെയാണോ എന്നായിരുന്നു അവതാരകനായ മിഥുന്‍ രമേഷിന്റെ ചോദ്യം. വീട്ടില്‍ ഞാനും മമ്മിയും ഭയങ്കര എക്‌സ്ട്രീമാണ്. പപ്പയും ഇവരും കോലിട്ട് കിള്ളിയാലും മിണ്ടൂല, അങ്ങനെ സൈലന്റായിട്ടുള്ള ആള്‍ക്കാരാണ്.

റീനു കുറച്ചൂടെ സംസാരിക്കും, റിങ്കു പണയവസ്തുവാണ്. വെച്ചാല്‍ അവിടെ ഇരിക്കും. അവന്‍ പിന്നെ വായ തുറക്കുകയേയില്ല. റിങ്കു ഉണ്ടെങ്കില്‍ നമുക്ക് അറിയാം, ഭയങ്കര പ്രൊട്ടക്ടീവാണ്. സംസാരിക്കില്ലെങ്കിലും കാര്യങ്ങളല്ലാം കൃത്യമായി ചെയ്യും. വാക്കുകളേക്കാളും കൂടുതല്‍ ആക്ഷനാണെന്നായിരുന്നു വിധു റിങ്കുവിനെക്കുറിച്ച് പറഞ്ഞത്. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യയാണ് റീനു എന്നായിരുന്നു സിതാര കൃഷ്ണകുമാര്‍ പറഞ്ഞത്.റീനുവിന് റിമിയുടെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതല്ലേ ഞാന്‍ ഇറക്കാത്തതെന്നായിരുന്നു റിമിയുടെ മറുപടി . സ്‌കൂളിലൊക്കെ പഠിക്കുന്ന സമയത്തേ ചേച്ചി സ്റ്റാറാണ്. എവിടെ പോവുമ്പോഴും റീമിയുടെ അനിയത്തി എന്നാണ് എല്ലാവരും പറയാറുള്ളത് എന്നാണ് ചേച്ചിയെ കുറിച്ച അനിയത്തി റിനു പറയുന്നത് . പാട്ടൊക്കെ പാടാറുണ്ട്. ഇതില്‍ക്കൂടുതല്‍ പാവമാവാന്‍ പറ്റാത്ത അനിയനേയും അനിയത്തിയേയുമാണ് ദൈവം എനിക്ക് തന്നത്. എന്റെ എല്ലാം ഇവരാണ് എന്നും റിമി പറയുന്നു.

സഹോദരിമാരുടെ ശബ്ദം ഒരേ പോലെ തന്നെയാണല്ലോയെന്നായിരുന്നു ആരാധകരും കമന്റ് ചെയ്തത്. സ്‌ട്രോംഗ് ലേഡി, അച്ഛന്‍ പോയപ്പോള്‍ ആ സ്ഥാനത്ത് നിന്ന് സ്വന്തം അധ്വാനത്തിലൂടെ ഒരു കുടുംബം ഒറ്റയ്ക്ക് പടുത്തുയര്‍ത്തിഎന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ശരിയായ കാര്യമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

റിമി ആ കുടുംബത്തിന്റെ എല്ലാമാണ്. സഹോദരങ്ങള്‍ക്കൊപ്പം കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. റിങ്കുവിന് വേണമെങ്കില്‍ ബിസിനസ് എന്നോ മറ്റോ പറയാമായിരുന്നു, അങ്ങനെയൊന്നും ചെയ്യാതെ ചേച്ചിയുടെ കൂടെ എന്ന് കേട്ടപ്പോള്‍ മനസിലായി ആ സ്‌നേഹം. റിമിയുടെ വലിയ ഭാഗ്യമാണ് ആ കുടുംബവും എപ്പോഴും നിഴല് പോലെ കൂടെയുള്ള സഹോദരനും, നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.

about rimi tomy

Continue Reading
You may also like...

More in Malayalam

Trending

Recent

To Top