നാനാ പടേക്കറിനെതിരായി തനുശ്രീ ഉന്നയിച്ച ആരോപണങ്ങൾ സത്യം തന്നെ ; തനുശ്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് – വീഡിയോ കാണാം
തനുശ്രീ തത്തയുടെ ആരോപണങ്ങൾ ശരിവെയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നാനാ പടേക്കറിനെതിരായി തനുശ്രീ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു തെളിയിക്കുന്ന വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.
സിനിമ സെറ്റില്‍വെച്ച് പടേക്കര്‍ ഉപദ്രവിച്ചെന്നും ഇതില്‍ പ്രതിഷേധിച്ച് സിനിമയില്‍ നിന്നു പിന്മാറിയപ്പോള് തനിക്കും കുടുംബത്തിനും നേരേ ആക്രമണമുണ്ടായിയെന്നുമായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. 2009ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് മുന്‍പും പറഞ്ഞിട്ടുണ്ടെങ്കിലും നടന് പടേക്കറാണെന്ന് കഴിഞ്ഞ ദിവസമാണ് തനുശ്രീ വെളിപ്പെടുത്തിയത്. തനുശ്രീയെ പിന്തുണച്ച് ബോളിവുഡ് എത്തുമ്പോഴാണ് കൂടുതല്‍ ശക്തമായി വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നത്.
പടേക്കര്‍ക്കൊപ്പം ഇഴുകി ചേര്‍ന്നഭിനയിക്കാന്‍ മടിച്ചതിനാലാണ് ആക്രമണമുണ്ടായത്. സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങി പോകുന്നതും, നടിയും കുടുംബവും കാറിലിരിക്കുമ്പോള്‍ ഒരു സംഘം വന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അംഗങ്ങളാണിവരെന്നും തനുശ്രീ പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...