Connect with us

സീസൺ 5 നെ വെളുപ്പിക്കാൻ ഇറങ്ങിയ അഖിലിനെ പൂട്ടി പ്രേക്ഷകർ; തെളിവുകൾ നിരത്തി പഞ്ഞിക്കിട്ടു!!!

Malayalam

സീസൺ 5 നെ വെളുപ്പിക്കാൻ ഇറങ്ങിയ അഖിലിനെ പൂട്ടി പ്രേക്ഷകർ; തെളിവുകൾ നിരത്തി പഞ്ഞിക്കിട്ടു!!!

സീസൺ 5 നെ വെളുപ്പിക്കാൻ ഇറങ്ങിയ അഖിലിനെ പൂട്ടി പ്രേക്ഷകർ; തെളിവുകൾ നിരത്തി പഞ്ഞിക്കിട്ടു!!!

ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അഖിൽ മാരാർ. സംവിധായകൻ എന്ന മേൽവിലാസത്തിലാണ് അഖിൽ ഷോയിലേക്ക് കയറി വന്നതെങ്കിലും പരാജയപ്പെട്ട ആ സിനിമയേക്കാളും ശ്രദ്ധ അതിനകം തന്നെ അഖിൽ മാരാർ എന്ന വ്യക്തിയ്ക്ക് ലഭിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെത്തും മുൻപു തന്നെ വാർത്തകളിലും വിവാദങ്ങളിലുമൊക്കെ നിറഞ്ഞുനിന്നിരുന്നു അഖിൽ.

വിവാദ പ്രസ്താവനകളാൽ വലിയ ഹേറ്റേഴ്സ് ഉള്ളപ്പോഴാണ് അഖിൽ മാരാർ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ അഖിൽ മാരാർക്ക് കഴിഞ്ഞു. ചാനൽ ചർച്ചകളിലെ സജീവസാന്നിധ്യവും അഖിലിന്റെ രാഷ്ട്രീയവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോബിനുമായി നടത്തിയ വാക്‌പോരുകളുമെല്ലാം അഖിലിനെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാക്കി.

മൂന്നാം സീസണിൽ മത്സരിച്ച് പുറത്തായ താരമാണ് ഫിറോസ് ഖാൻ. ഫിറോസിന്റെയും അഖിലിന്റെയും വാക്പോരുകളാണ് പ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. അഞ്ചാം സീസണിനെ പറ്റി അഖിൽ മാരാർ പറഞ്ഞതൊക്കെ പൊട്ടത്തരമാണെന്ന് ചൂണ്ടി കാണിച്ചാണ് ഫിറോസ് രംഗത്തെത്തിയത്. പിന്നാലെ ഇതിന് മറുപടിയുമായി അഖിലുമെത്തിയിരുന്നു. വീണ്ടും ഇരുവരും തമ്മിൽ പരസ്പരം ആരോപണം ഉന്നയിച്ചതോടെ ഇതിനെതിരെ ആരാധകർ പ്രതികരിക്കുകയാണ്. ഇതിൽ അഖിൽ മാരാർക്കെതിരെ ഗുരുതര ആരോപണണങ്ങളാണ് കമന്റുകളിലൂടെ ആരാധകർ പറയുന്നത്.

സീസൺ 5 ടോക്‌സിക് അല്ലെന്ന് അഖിൽ പറയുന്നതിലാണ് വിരോധാഭാസം ഉള്ളത്. സീസൺ 5ൽ ഒരൊറ്റ ടോക്‌സിക്, അഗ്രെസ്സീവ്, വയലന്റായ ആളെ ഉള്ളു, അത് അഖിൽ ആയിരുന്നു. ബാക്കി ഉള്ള മത്സരാർഥികളെല്ലാം ശാന്തരായത് കൊണ്ട് മാത്രമാണ് അഖിലിന് ഈ ഡയലോഗ് പറയാൻ പറ്റിയത്. സ്ത്രീകളോട് ഇത്രയും ബഹുമാനമില്ലാതെ പെരുമാറിയ വേറെ ഒരു മത്സരാർഥിയുമില്ല. ശക്തരോട് ഏറ്റുമുട്ടി ജയിക്കണം. അല്ലാതെ പലവിധ പ്രലോഭനങ്ങൾ നൽകി മത്സരാർഥികളെ മിണ്ടാതെ ഇരുത്തിയിട്ടല്ല ജയിക്കേണ്ടത്.

സീസൺ അഞ്ചൊരു പരാജയം തന്നെയായിരുന്നു, റിവ്യു ചെയ്യുന്നവർ പോലും റിവ്യൂ നിർത്തി പോയി. സ്ഥിരമായി ആരും കാണാറ് പോലുമില്ലാരുന്നു. ഫിലിമിൽ ചാൻസ് കൊടുക്കാമെന്നു പറഞ്ഞു ബാക്കി കളിച്ചോണ്ട് ഇരുന്ന മത്സരാർഥികളെ വരെ മാനിപുലേറ്റ് ചെയ്ത്, അവന്മാർ എല്ലാം അത് വിശ്വസിച്ചു അയാൾ ജയിക്കട്ടെ എന്നും പറഞ്ഞു മാറി നിന്നു. ഇതുപോലെ ഒരു പൊട്ട സീസൺ.

അനിയൻ മിഥുനും -സന ഉള്ളത് കൊണ്ട് മാത്രം ആ സമയത്ത് ഒരു ഹൈപ് കിട്ടി. ഉറങ്ങി തൂങ്ങിയ ഒരു സീസൺ, ഈ മാരാർ തന്നെ പറഞ്ഞു ഒന്നും ചെയ്യാനില്ല, വെറുതെ ഉറങ്ങി തൂങ്ങി എല്ലാരും ഇരിക്കുവാണെന്ന്. ഏറ്റവും വിജയമായിരുന്ന സീസൺ അത് 4 ആയിരുന്നു. ഏറ്റവും എന്റർടെയിനിങ് സീസൺ മൂന്നും രണ്ടുമാണ്. ഏറ്റവും ക്വാളിറ്റിയോടെ ബിഗ് ബോസ് ഗെയിം നടന്നത് സീസൺ ഒന്നും ആണെന്നാണ് ഒരു ആരാധകൻ പ്രതികരിച്ചത്.

സ്വയം തള്ളൽ ആണ് മാരാരുടെ ട്രേഡ് മാർക്ക്. ഗെയിം കളിക്കാതെ മാറി നിന്നിട്ടുള്ള ആളാണ് ഇതൊക്കെ പറയുന്നത്. എല്ലാ സീസണും കണ്ടിട്ടുള്ള പ്രേക്ഷക എന്ന നിലയിൽ നാളത്തെ എപ്പിസോഡോ ലൈവോ കാണണം എന്ന് തോന്നിപ്പിക്കാത്ത ഒരേ ഒരു സീസൺ ആയിരുന്നു സീസൺ 5. അതേസമയം ഉറങ്ങാതെ ഇരുന്ന് ലൈവ് കണ്ട സീസണാണ് നാലാമത്തേത്. ഡോ. റോബിൻ കൊടുത്ത ഒരു എഫേർട്ടും വിന്നർ എന്ന് പറയുന്ന മാരാർ ബിഗ് ബോസിന് കൊടുത്തിട്ടില്ല.

വേറെ കൂട്ടത്തിൽ ഒരെണ്ണം പോലും നല്ലതില്ലാത്തത് പുള്ളിയുടെ ഭാഗ്യമെന്ന് പറയാം. സീസൺ നാലിൽ മാരാർ ഉണ്ടായിരുന്നേൽ കാണാമായിരുന്നു പുള്ളിയുടെ മിടുക്ക്. ഇത് ഓസിൽ കിട്ടിയ കപ്പ്. മുൻപേ മീറ്റിങ് ഒക്കെ കൂടി പ്ലാൻ ചെയ്തിട്ട് ബിഗ് ബോസിനെ വരെ പറ്റിച്ചിട്ടുണ്ടാക്കിയ നേട്ടമല്ലേ. ഒരൽപം ഉളുപ്പെങ്കിലും വേണമെന്നാണ് മറ്റൊരാൾ ചൂണ്ടി കാണിക്കുന്നത്. മാരാർ ഒരു അൽപൻ ആണെന്ന് ഇപ്പോൾ മനസിലായി. അയാളുടെ ചിലവിലാണ് ഫിറോസിപ്പോൾ കഴിയുന്നതെന്ന തരത്തിലാണ് പുള്ളി സംസാരിച്ചത്. തനിക്കാണ് ഏറ്റവും കൂടുതൽ ഫാൻസ് എന്ന് കാണിക്കാനുള്ള ബഹളമാണ് മാരാരിപ്പോൾ. ഒരു ചെറിയ വിമർശനം പോലും കൈകാര്യം ചെയ്യാൻ പുള്ളിയ്ക്ക് പറ്റുന്നില്ല… എന്നിങ്ങനെയാണ് അഖിലിനെതിരെയുള്ള കമന്റുകൾ.

എന്നാൽ കഴിഞ്ഞ ദിവസം ബിഗ്ബോസ് സീസൺ 5നെ കുറിച്ച് അഖിൽ മാരാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയും കുറിപ്പും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ബിഗ് ബോസ്സ് സീസൺ 5നെ മോശമാക്കി തീർക്കുന്നവർ അറിയാൻ’ എന്ന തലകെട്ടോടുകൂടിയാണ് അഖിൽ ഈ കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:- ചിലർക്ക് ഇഷ്ട്ടപെട്ടില്ല എന്ന് വെച്ച് ഒരു സീസൺ മോശമാകുമോ. യാഥാർഥ്യം അറിയുന്ന ആരെങ്കിലും ആണോ ഈ അഭിപ്രായം പറയുന്നത്. ആദ്യ ആഴ്ചയിൽ തന്നെ തെലുഗു ഹോട് സ്റ്റാർ റീച്ചു മറികടന്ന ഒരു ഷോ ആയിരുന്നു സീസൺ 5. പറഞ്ഞത് ഹോട്ട്സ്റ്റാർ ഇന്ത്യ യുടെ തലപ്പത്തു ഉള്ളവർ ആണ്. ചുക്കും ചുണ്ണാബും അറിയാതെ സംസാരിക്കുന്നവർ അറിയാൻ.

സീസൺ 5 തുടങ്ങിയ ശേഷം ഒരു സ്പോൺസർ പോലും പിന്മാറിയിട്ടില്ല എന്ന് മാത്രമല്ല അൻപത് ദിവങ്ങൾക്ക് ശേഷവും അഞ്ചിലധികം പുതിയ സ്പോൺസർമാർ വന്നു. നഷ്ടം ആയിരുന്നെങ്കിൽ മുൻകൂട്ടി പറയാത്ത കാർ എന്ന സമ്മാനം എന്തിനു മാരുതി നൽകണം. എനിക്ക് ലഭിച്ചത് 16ലക്ഷം വില വരുന്ന ഫ്രോൻസ്‌ ടർബോ ആണെന്ന് നിങ്ങൾ അറിയുക. പിന്നെ പുറത്തിറങ്ങി വിവാദങ്ങൾ ആരും ഉണ്ടാക്കിയില്ല എന്നത് അവരുടെ ഗുണം.

ഇനി ഇത്തവണ ടി ർ പി യിൽ ഏജ് കാറ്റഗറി കൂടി ഉണ്ടായിരുന്നു. അതായത് 60 പ്ലസ് വരുന്നവരെ ഒഴിവാക്കി. എന്നിട്ട് പോലും ഗ്രാൻഡ് ഫിനാലെ 14.78 കഴിഞ്ഞ തവണ ഏജ് കാറ്റഗറി ഇല്ലാതിരുന്നിട്ടും 15.19 നേരിയ വ്യത്യാസം മാത്രം. വലിയ കാഴ്ചക്കാർ ലഭിച്ചിരുന്ന സീരിയൽ ഉൾപ്പെടെ ഏഷ്യാനെറ്റിന്റെ ഓവറോൾ ടി ർ പി പോലും വളരെ കുറഞ്ഞ നിലയിൽ ആണ് പോകുന്നത്. കാരണം വലിയൊരു ശതമാനം ജനത ഹോട്ട്സ്റ്റാർ ഉപയോഗിക്കുന്നു. എന്തിനേറെ ഇന്ത്യൻ അതിർത്തിയിൽ പോലും ബിഗ് ബോസ്സ് ചർച്ച ചെയ്യപ്പെട്ടത് സീസൺ 5 ലാണ് എന്നതാണ് സത്യം.

ഞാൻ മറ്റൊരു സീസണും മോശം എന്ന് പറഞ്ഞിട്ടില്ല പറയുകയും ഇല്ല. ഞാൻ ഉൾപ്പെട്ട സീസൺ ടോക്സിക് അല്ല എന്ന കാരണം കൊണ്ട് ടോക്സിക്ക് മാത്രം ഇഷ്ട്ടപ്പെടുന്നവർക്ക് തോന്നിയത് കൊണ്ട് യാഥാർഥ്യം പ്രേക്ഷകരെ അറിയിക്കണം എന്ന് തോന്നി. അല്ല എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. എന്നോടുള്ള രാഷ്ട്രീയ വിരോധം മാറ്റി വെച്ച് മറുപടി പറഞ്ഞാൽ സന്തോഷം എന്നാണ് അഖിൽ മാരാർ പറഞ്ഞത്. നിമിഷനേരം കൊണ്ടാണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

More in Malayalam

Trending

Recent

To Top