Connect with us

പ്രസവസമയത്ത് ഈ ടെക്നിക്ക് എന്നെ ഏറെ സഹായിച്ചു; ഇക്കാര്യത്തിൽ എന്നെ സഹായിച്ചത് ശ്രീനിഷ് ആയിരുന്നു; പേർളിയുടെ വാക്കുകൾ വൈറലാവുന്നു..!

Malayalam

പ്രസവസമയത്ത് ഈ ടെക്നിക്ക് എന്നെ ഏറെ സഹായിച്ചു; ഇക്കാര്യത്തിൽ എന്നെ സഹായിച്ചത് ശ്രീനിഷ് ആയിരുന്നു; പേർളിയുടെ വാക്കുകൾ വൈറലാവുന്നു..!

പ്രസവസമയത്ത് ഈ ടെക്നിക്ക് എന്നെ ഏറെ സഹായിച്ചു; ഇക്കാര്യത്തിൽ എന്നെ സഹായിച്ചത് ശ്രീനിഷ് ആയിരുന്നു; പേർളിയുടെ വാക്കുകൾ വൈറലാവുന്നു..!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും അവതാരികയുമാണ് പേർളി മാണി. യെസ് ഇന്ത്യാവിഷൻ എന്ന മലയാളം ടെലിവിഷൻ ചാനലിലെ യെസ് ജൂക്ക്ബോക്‌സ് എന്ന സംഗീത പരിപാടിയിലൂടെയായിരുന്നു അവതാരകയായി താരം അരങ്ങേറ്റം കുറിച്ചത്. ഈ ചാനലിൽ 250-ലധികം എപ്പിസോഡുകൾ പേളി മാണി ആങ്കർ ചെയ്തിട്ടുണ്ട്.

അതിനുശേഷവും പല ചാനലുകളിൽ അവതാരകയായിരുന്നെങ്കിലും മഴവിൽ മനോരമയിലെ മലയാളം ഡാൻസ് റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിന്റെ മൂന്ന് സീസണുകളുടെ സഹ-അവതാരകയായി. ഇതോടെയാണ് പേർളിയുടെ ജീവിതം മാറി മറിഞ്ഞത്. ഈ ഷോയിൽ പെർളയ്ക്ക് ഒപ്പം കട്ടയ്ക്ക് നിൽക്കാനായി ഗോവിന്ദ് പത്മസൂര്യയായിരുന്നു. മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു കൂട്ടുകെട്ടായിരുന്നു ഇവരുടേത്.

തുടർന്ന് 2018ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ മത്സരിച്ച് റണ്ണറപ്പായി. 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥി ആയിരുന്നു പേർളി. തന്റെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയബന്ധത്തിൽ ഏർപ്പെടുകയും ഇരുവരും വിവാഹിതരാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

2019 ജനുവരി 17 ന്, പേളിയും ശ്രീനിഷും ഒരു സ്വകാര്യ ചടങ്ങിൽ വിവാഹനിശ്ചയം നടത്തുകയും തുടർന്ന് 2019 മെയ് 5 ന് ദമ്പതികൾ ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായി, 2019 മെയ് 8 ന് വീണ്ടും അവർ ഒരു ഹിന്ദു വിവാഹ ചടങ്ങും നത്തുകയായിരുന്നു. കൂടാതെ നിള എന്ന് പേരുള്ള മകൾ കൂടി ജനിച്ചു.

സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരത്തിന് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാമായി നിരവധി ആരാധകരാണുള്ളത്. പേർളിയെപ്പോലെതന്നെ ശ്രീനിഷിനെയും നിളയെയും ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്. പേർളി എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോർഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അത് നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

താരത്തിന്റെ പ്രണയവും വിവാഹവും മകളുടെ ജനനവുമെല്ലാം ആരാധകർ ഒരുപോലെ ആഘോഷിച്ചിരുന്നു. എന്നാൽ കുറച്ചുനാളുകൾ മുൻപ് നിളയ്ക്ക് കൂട്ടായി മറ്റൊരതിഥി കൂടി വരുന്നു എന്ന സന്തോഷ വാർത്ത സോഷ്യൽമീഡിയയിലൂടെ താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് പേളി. ഗർഭിണി ആണെന്ന് അറിയിച്ചതിൽ പിന്നെ ഗർഭകാലത്തെ ഓരോ വിശേഷങ്ങളുമായാണ് പേളി ഇപ്പോൾ ആരാധകർക്ക് മുന്നിലേക്ക് എത്താറുള്ളത്.

താരത്തിന്റെ ബേബിമൂൺ വിശേഷങ്ങളും വളക്കാപ്പ് വിശേഷങ്ങളുമൊക്കെ അടുത്തിടെ വൈറലായി മാറിയിരുന്നു. പ്രസവത്തോട് അടുക്കുമ്പോഴും വീഡിയോകളുമായി നിരന്തരം പേളി എത്താറുണ്ട്. എന്നാലിപ്പോൾ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പ്രസവസമയത്ത് സ്ത്രീകളെ സഹായിക്കുന്ന ചില ബ്രീത്തിങ് ടെക്നിക്കുകളാണ് പേളി പങ്കുവച്ചിരിക്കുന്നത്. സ്വന്തം ഡെലിവറി സമയത്ത് സഹായിച്ച ചില ടെക്നിക്കുകളാണ് പേളി വീഡിയോയിൽ പറയുന്നത്.

എത്ര പറഞ്ഞാലും മതിയാകില്ല, എന്നെ അത്രയും ഹെൽപ്പ് ചെയ്ത കാര്യമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. പ്രസവസമയത്ത് ഒരു പെണ്ണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അവർ റിലാക്സ്ഡ് ആയിട്ടിരിക്കുക എന്നുള്ളതാണ്. അത് ഈസി ആക്കാനുള്ള ചില ബ്രീത്തിങ് ടെക്നിക്കിനെക്കുറിച്ചാണ് ഞാൻ പറയുന്നത്,’ പേളി പറയുന്നു. “ബ്രീത്തിങ് ടെക്നിക്കിനെ കുറിച്ച് എനിക്ക് അറിയുന്ന ചില കാര്യങ്ങൾ ഞാൻ ഷെയർ ചെയ്യാം.

നമ്മൾ ഓട്ടോമാറ്റിക്കായാണ് സാധാരണ ബ്രീത്ത് ചെയ്യുന്നത്, എന്നാൽ പ്രസവസമയത്തെ പലവിധ ടെൻഷനുകൾ കൊണ്ട് നമ്മൾ അത് ഓട്ടോ പൈലറ്റ് ബ്രീത്തിലേക്ക് എത്തും. എന്നാൽ ആ ഓട്ടോ പൈലറ്റ് ബ്രീത്തിൽ നിന്നും മാനുവൽ ബ്രീത്തിലേക്ക് നമ്മൾ മാറുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

ഡെലിവറി പെയിൻ വന്നുതുടങ്ങുന്ന സമയത്ത് നമ്മൾക്ക് ടെൻഷൻ വരാൻ തുടങ്ങും. കോണ്ട്രാക്ഷൻ വന്നുതുടങ്ങുന്ന സമയത്ത് തന്നെ നമ്മൾ ബ്രീത്തിങ് ശ്രദ്ധിച്ചുതുടങ്ങണം. ഇൻഹെയിലും എക്‌സയിലും കൃത്യമായി എടുക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. 5 ഇൻഹെയിലും, 7 എക്സ്ഹെയിലും നമ്മൾക്ക് ചെയ്യാം. അല്ലെങ്കിൽ ഇഷ്ടമുള്ളത് ചെയ്യാം എങ്കിലും 4 നും 8 നും ഇടയിൽ ആയിരിക്കണം എക്സ്ഹെയിലും ഇൻഹെയിലും എടുക്കുന്ന രീതി.

സെക്കൻഡ് ട്രൈമെസ്റ്ററിൽ എത്തുമ്പോൾ തന്നെ ഇത് പ്രാക്ടീസ് ചെയ്യുന്നത് തന്നെ നല്ലതാണ്. എന്നെ ഇക്കാര്യത്തിൽ സഹായിച്ചത് ശ്രീനിഷ് ആയിരുന്നു. ആരും കൂടെ ഇല്ലെങ്കിലും നമ്മൾക്ക് ഇത് ചെയ്യാം. ഇത് ചെയ്യുമ്പോൾ നമ്മൾക്ക് വയറിൽ കൈ വച്ച് അത് ഫീൽ ചെയ്യാവുന്നതാണ്. ഗർഭിണി ആയിരിക്കുന്ന സമയത്ത് നമ്മൾ നന്നായി കൂൾ ആയിരിക്കണം. നമ്മൾ ടെൻഷൻ ആയാലും, കരഞ്ഞാലും ചിരിച്ചാലും ഒക്കെ അത് വാവയ്ക്കും ഫീൽ ചെയ്യും, അതുപോലെയാണ് ബ്രീത്തിങ്ങിന്റെ കാര്യവും”,- പേളി വീഡിയോയിൽ പറഞ്ഞു. നിമിഷനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ വീഡിയോ വൈറലായി മാറിയിരുന്നു.

More in Malayalam

Trending

Recent

To Top