Malayalam Breaking News
കാത്തിരിപ്പിന് വിരാമം! റിലീസ് തീയതി പ്രഖ്യാപിച്ച് കായംകുളം കൊച്ചുണ്ണി
കാത്തിരിപ്പിന് വിരാമം! റിലീസ് തീയതി പ്രഖ്യാപിച്ച് കായംകുളം കൊച്ചുണ്ണി
കാത്തിരിപ്പിന് വിരാമം! റിലീസ് തീയതി പ്രഖ്യാപിച്ച് കായംകുളം കൊച്ചുണ്ണി
കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രേക്ഷകര്‍ ഏറെ നാളായി അക്ഷമരായി കാത്തിരിക്കുന്ന നിവിന്‍-പോളി മോഹന്‍ലാല്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മോഹന്‍ലാലിനെയും നിവിന്‍ പോളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ഓണം റിലീസായി തിയേറ്ററുകളിലെത്തേണ്ട ചിത്രം പ്രളയത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിയും ഇത്തിക്കര പക്കിയായി മോഹന്‍ലാലുമാണ് വേഷമിടുന്നത്. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൊച്ചുണ്ണിയുടെ സെറ്റിന് മാത്രമായി ചെലവഴിച്ചത് 12 കോടി രൂപയാണ്.
പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബോളിവുഡ് ഛായാഗ്രാഹകന്‍ ബിനോദ് പ്രധാനാണ് ഛായാഗ്രഹണം. ബാഹുബലി, തലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് കൊച്ചുണ്ണിയ്ക്കും ശബ്ദം ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കമാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്…
കഴിഞ്ഞ മാസം മുബൈയില്‍ കായംകുളം കൊച്ചുണ്ണിയുടെ പ്രിവ്യു പ്രദര്‍ശിപ്പിച്ചിരുന്നു. പ്രിവ്യുവിന് മികച്ച അഭിപ്രായമായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും നിവിന്‍ പോളിയും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങള്‍.
Kayamkulam Kochunni release date confirmed