Malayalam Breaking News
337 മോഹന്‍ലാലിനും സൂര്യയ്ക്കും വെറുമൊരു നമ്പറല്ല
337 മോഹന്‍ലാലിനും സൂര്യയ്ക്കും വെറുമൊരു നമ്പറല്ല
337 മോഹന്‍ലാലിനും സൂര്യയ്ക്കും വെറുമൊരു നമ്പറല്ല
337, ഇത് സാധാരണക്കാര്‍ക്ക് വെറുമൊരു നമ്പര്‍ ആയിരിക്കും. എന്നാല്‍ മോഹന്‍ലാലിനും സൂര്യയ്ക്കും ആരാധകര്‍ക്കും ഇതൊരു വെറും നമ്പറല്ല. ആ രഹസ്യം പിന്നാലെ പറയാം. ഇപ്പോള്‍ ചര്‍ച്ച മോഹന്‍ലാലും സൂര്യയുമാണ്. മോഹന്‍ലാലും തെന്നിന്ത്യന്‍ താരം സൂര്യയും ഒന്നിയ്ക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെങ്കിലും ഈ വാര്‍ത്തയില്‍ ചിലര്‍ സംശയവും പ്രകടിപ്പിച്ചിരുന്നു.
ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടുമെത്തുന്ന തമിഴ് ചിത്രം കൂടിയാണ് സൂര്യയുമൊന്നിച്ചുള്ള ചിത്രം. കെ.വി.ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. 100 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും സൂര്യയുടെയും വേഷങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുയാണ്.. ചിത്രത്തില്‍ മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായും സൂര്യ കമാന്‍ഡോയുമായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ക്യാമറാമാനും കെ.വി.ആനന്ദ് ആയിരുന്നു.
ഈ ചിത്രം മോഹന്‍ലാലിന്റെ 337 ാമത്തെ ചിത്രം കൂടിയാണ്. സൂര്യയുടെ 37ാമത്തെ ചിത്രവും. ഇതു തന്നെയാണ് ചിത്രത്തിലെ മറ്റൊരാഘര്‍ഷണവും. ഈ നമ്പര്‍ കൊണ്ടുള്ള കൗതുകളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കൗതുകമുണര്‍ത്തിയിരിക്കുകയാണ്.
ചിത്രത്തില്‍ സായിഷയാണ് നായികയായെത്തുന്നത്. യന്തിരന്‍2, കത്തി തുടങ്ങീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. സൂര്യയും കെ.വി.ആനന്ദും ഒന്നിച്ചുള്ള മൂന്നാമത്തെ ചിത്രം കൂടിയാണിത്. മാട്രാന്‍, അയാന്‍ എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങള്‍.
Mohanlal Surya movie details
