ഐശ്വര്യയും അഭിഷേകും പിരിയുന്നോ? സത്യാവസ്ഥ പുറത്ത്; ഊഹാപോഹങ്ങളെ തകർത്തുകൊണ്ട് ആ എൻട്രി!!
By
മോഡലിംഗിലൂടെ കടന്നുവന്ന് പിന്നീട് വിശ്വസുന്ദരി പട്ടം നേടിയ ഐശ്വര്യ ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രശസ്തയാണ്.
സൗന്ദര്യം കൊണ്ടും തന്റെ കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്താൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
അഭിഷേകുമായി ഐശ്വര്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ബച്ചന്‍ കുടുംബത്തിന്റെ പണത്തിലും പ്രശസ്തിയിലും നടി ആകൃഷ്ടയായി എന്നാണ് പലരും പറഞ്ഞ് പരത്തിയിരുന്നത്. കരിഷ്മ കപൂറുമായുള്ള അഭിഷേകിന്റെ വിവാഹനിശ്ചയം വരെ നടക്കാനിരുന്നതായിരുന്നു. എന്നാല്‍ പിന്നീട് അത് തകര്‍ന്നു. സല്‍മാന്‍ ഖാനുമായുള്ള ടോക്‌സിക്ക് റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്ത് വന്നശേഷമാണ് ഐശ്വര്യഅഭിഷേക് ബന്ധം ആരംഭിച്ചത്.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. ഐശ്വര്യ റായിയെ കുറിച്ചുള്ള ചെറിയ കാര്യം പോലും വലിയ വാര്‍ത്തകളായി മാറാറായിരുന്നു പതിവ്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് ശേഷം ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച് വലിയ ഇടവേളയാണ് എടുക്കുന്നത്. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ-അഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകളാണ് പരന്നത്. എന്നാൽ ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ പങ്കെടുത്തൊരു പരിപാടിയിലെ ചിത്രങ്ങളിൽ തന്റെ വിവാഹമോതിരം ധരിച്ചിട്ടില്ല എന്ന് സോഷ്യല്‍ മീഡിയ കണ്ടെതുകയും ചെയ്‌തിരുന്നു. എപ്പോഴും തന്റെ വിവാഹമോതിരം വിരലുകളില്‍ ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അഭിഷേക് വിവാഹമോതിരം ഊരി വച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ആരാധകരും ഉറപ്പിച്ചു.
പിന്നാലെ വിക്കി കൗശല്‍ ചിത്രം ‘സാം ബഹാദൂറി’ന്റെ സ്‌ക്രീനിംഗില്‍ നിന്നുള്ള അഭിഷേകിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. മരുമകന്‍ അഗസ്ത്യ നന്ദയ്‌ക്കൊപ്പമുള്ള വീഡിയോയിലും അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ലെന്ന് കണ്ടെത്തി. അഭിഷേകിന്റെ സഹോദരി ശ്വേതയും ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. എന്നാല്‍ ഇരുവരും വിവാഹമോചനം നേടിയിട്ടില്ല. സമാനമായ രീതിയില്‍ അഭിഷേകും ഐശ്വര്യയും പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള ഭിന്നത വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ടായിരുന്നു.
അവരുടെ ബന്ധം ഡിവോഴ്‌സിലേക്ക് എത്തിയിരിക്കുകയാണെന്നും, അമിതാഭ് ബച്ചന്‍ ഐശ്വര്യയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തുവെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നു. എന്നാൽ ഇതിന്റെയൊക്കെ സത്യാവസ്ഥ എന്താണെന്ന് അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാൽ ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. അഭിഷേകിനെയും ഐശ്വര്യയെയും മുൻപും പലപ്പോഴായി ഡിവോഴ്‌സിലെത്തിച്ചത് ഇത്തരത്തിലുള്ള വാര്‍ത്തകളിലൂടെയും ഗോസിപ്പുകളിലൂടെയുമാണ്.
എന്നാൽ ഇത്തവണയും ഇത് ഗോസിപ്പ് മാത്രമാണെന്ന് ഒരുമിച്ച് തെളിയിച്ചിരിക്കുകയാണ് ഐശ്വര്യയും,അഭിഷേകും. എല്ലാ ഊഹാപോഹങ്ങളെയും തകർത്തുകൊണ്ട് ഇരുവരും പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ ചിത്രമായ ആര്‍ച്ചീസിന്റെ പ്രീമിയറിനാണ് കുടുംബസമേതം അഭിഷേക് എത്തിയത്. ഭാര്യ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും പുറമേ അമിതാഭ് ബച്ചനും മകള്‍ ശ്വേതയും അവരുടെ കുടുംബവുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചന്റെ കൊച്ചുമകനും ശ്വേതയുടെ മകനുമായ അഗസ്ത്യ നന്ദ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ആര്‍ച്ചീസ്.
അതുകൊണ്ട് തന്നെ ബച്ചന്‍ കുടുംബത്തിനും ഏറെ പ്രധാനപ്പെട്ട ദിവസമായിരുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് എല്ലാവരും പ്രീമിയറില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിനിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുടുംബസമേതം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് താരദമ്പതിമാരെ പറ്റി വന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് വ്യക്തമായത്. ബോളിവുഡിലെ പ്രമുഖ താരപുത്രിമാരടക്കം അണിനിരക്കുന്ന ചിത്രമാണ് ആര്‍ച്ചീസ്.
ഷാരുഖ് ഖാന്റെ മകളടക്കം നിരവധി പേര്‍ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ ബോളിവുഡ് സിനിമാലോകത്ത് വലിയ ആഘോഷമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ പ്രമുഖരടക്കം നിരവധി താരങ്ങളാണ് പ്രീമിയറിനെത്തിയത്. ചിത്രത്തില്‍ അഗസ്ത്യ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.