‘മറ്റു ടീമുകള്‍ ഞങ്ങള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല, വല്ലാത്ത ഒരു അവസ്ഥയാണ് അത്’ : വിരാട് കോഹ്ലി.
Published on
ഐ പി എൽ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. പതിമൂന്ന് മത്സരങ്ങൾ കഴിയുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് 12 കളികളിൽ നിന്ന് 16 പോയന്റോടെ ചെന്നൈ സൂപ്പര്‍ കി്ംഗ്സും പ്ലേ ഓഫ് യോഗ്യത ഉറപ്പുവരുത്തിക്കഴിഞ്ഞു.
‘മറ്റു ടീമുകള്‍ ഞങ്ങള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല, വല്ലാത്ത ഒരു അവസ്ഥയാണ് അത്, ഇന്നലെ കളിക്കുമ്പോള്‍ പുറത്താവുമെന്ന പേടിയുണ്ടായിരുന്നു, ഇതുപോലെ ഒരുപാട് മത്സരങ്ങളുടെ അനുഭവമുണ്ട്, എന്നാല്‍ ശാന്തമായി നില്‍ക്കുകയാണ് ചെയ്യാറുള്ളത്, മത്സരം വിജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനായി’ – കോഹ്ലി പറഞ്ഞു. സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 218-6 റണ്‍സ് നേടി. എ ബി ഡിവില്ലിയേഴ്സും മൊയീന്‍ അലിയും കോളിന് ഡി ഗ്രാന്‍ഡ്ഹോമുമാണ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. സണ്‍റൈസേഴ്സിന്റെ മറുപടി 204-3 (20) റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നിലവില്‍ 12 പോയന്റുള്ള നാലു ടീമുകളുണ്ടെങ്കിലും മുംബൈയ്ക്കും ബാംഗ്ലൂരിനും മികച്ച നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യമുണ്ട്.’ 
Continue Reading
You may also like...
Related Topics:Virat Kohli
