Connect with us

വിവാദ ലൈംഗിക പരാമർശം – ഹർദിക് പാണ്ട്യക്കും രാഹുലിനും രാജ്യാന്തര മത്സരങ്ങളിൽ വിലക്ക്

Sports Malayalam

വിവാദ ലൈംഗിക പരാമർശം – ഹർദിക് പാണ്ട്യക്കും രാഹുലിനും രാജ്യാന്തര മത്സരങ്ങളിൽ വിലക്ക്

വിവാദ ലൈംഗിക പരാമർശം – ഹർദിക് പാണ്ട്യക്കും രാഹുലിനും രാജ്യാന്തര മത്സരങ്ങളിൽ വിലക്ക്

വിവാദ ലൈംഗിക പരാമർശം – ഹർദിക് പാണ്ട്യക്കും രാഹുലിനും രാജ്യാന്തര മത്സരങ്ങളിൽ വിലക്ക്

കരൺ ജോഹർ ഷോയിൽ വിവാദ പരാമർശങ്ങൾ നടത്തിയ ഹർദിക് പാണ്ഡ്യക്കും കെ എൽ രാഹുലിനും രണ്ട് ഏകദിനങ്ങളിൽ നിന്നും വിലക്ക്. ബി സി സി ഐ തലവൻ വിനോദ് റായ് ആണ് ഇരുവർക്കും വിലക്കേർപ്പെടുത്തിയത് . പാണ്ട്യ കാരണം കാണിക്കൽ നോട്ടീസിനു മറുപടി നൽകിയെങ്കിലും മറുപടിയിൽ തൃപ്തനല്ല താൻ എന്ന് വിനോദ് റായ് പറഞ്ഞു.

ക്രിക്കറ് താരങ്ങളായ ഹർദിക് പാണ്ട്യയും കെ ൽ രാഹുലും കരൺ ജോഹർ ഷോയിൽ കുറച്ച് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.ട്ടേറെ സ്ത്രീകളുമായി ലൈംഗീക ബന്ധം പുലർത്തുന്നുവെന്നു ഹർദിക് പാണ്ട്യയും പതിനെട്ടാം വയസിനു മുൻപ് തന്നെ അച്ഛൻ പോക്കറ്റിൽ നിന്ന് കോണ്ടം പിടിച്ചെന്ന് കെ എൽ രാഹുലും വെളിപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ബി സി സി ഐ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതേതുടർന്ന് മാപ്പു പറഞ്ഞു രംഗത്ത് എത്തിയിരിന്നു ഹർദിക് പാണ്ട്യ. സ്ത്രീകളെ അപമാനിച്ചു എന്നതായിരുന്നു ഇരുവർക്കുമെതിരെ നടപടി എടുക്കുവാനുള്ള കാരണം.

ഞാൻ നടത്തിയ ചില പ്രസ്താവനകൾ കാഴ്ചക്കാരുടെ കാഴ്ചപ്പാടുകളെ അപകീർത്തിപ്പെടുത്തിയതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു,ആരെയും കുറ്റപ്പെടുത്തുകയോ അല്ലെങ്കിൽ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മോശമായി കാണിക്കുന്നതിൽ എന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള ദ്രോഹമോ ഉണ്ടാകുകയില്ല എന്ന് ഞാൻ ഉറപ്പു തരുന്നു.” ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്നും ഹർദിക് പാണ്ട്യ ഉറപ്പ് നൽകിയിരുന്നു.

vinod rai recommends two – ODI ban for hardik pandya and k l rahul

More in Sports Malayalam

Trending

Recent

To Top