Malayalam Breaking News
വിജയ് സേതുപതി 80 കാരനായത് 4 മണിക്കൂര്‍ കൊണ്ട്…. വീഡിയോ വൈറല്‍
വിജയ് സേതുപതി 80 കാരനായത് 4 മണിക്കൂര്‍ കൊണ്ട്…. വീഡിയോ വൈറല്‍
വിജയ് സേതുപതി 80 കാരനായത് 4 മണിക്കൂര്‍ കൊണ്ട്…. വീഡിയോ വൈറല്‍
എണ്‍പത് കാരനാകാന്‍ വിജയ് സേതുപതിയ്ക്ക് വേണ്ടി വന്നത് നാല് മണിക്കൂര്‍. കഥാപാത്രങ്ങളിലൂടെ വ്യത്യസ്തത പുലര്‍ത്തുന്ന വിജയ് സേതുപതി തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഗംഭീര മേക്ക് ഓവറില്‍ എത്തുകയാണ്. സീതാകാത്തി എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ മേക്ക് ഓവര്‍. ചിത്രത്തില്‍ 80 കാരനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
വിജയ് സേതുപതിയുടെ മേക്ക് ഓവര്‍ വീഡിയ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. മേക്കിംഗ് വീഡിയോ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകര്‍. നാല് മണിക്കൂറിന് ശേഷമാണ് താരത്തിന്റെ ഈ മേക്ക് ഓവര്‍ മേക്കപ്പ് പൂര്‍ത്തിയായത്. മേക്കപ്പ് അഴിക്കാന്‍ ഒരു മണിക്കൂറും വേണ്ടിവന്നു. ഓക്‌സാര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരുടെ താരത്തിന്റെ ഈ മേക്ക് ഓവറിന് പിന്നില്‍.
നടുവിലെ കൊഞ്ചം പാക്കാതെ കാണോം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ പുരസ്‌കാര ജേതാവ് അര്‍ച്ചനയാണ് നായികയായെത്തുന്നത്. രമ്യ നമ്പീശന്‍, പാര്‍വ്വതി നായര്‍, ഗായത്രി, സംവിധായകന്‍ മഹേന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
കൂടുതല്‍ വായിക്കുവാന്‍-
ബോളിവുഡില്‍ നിന്ന് ദുല്‍ഖറിന് കിട്ടിയ ആ വമ്പന്‍ പിറന്നാള്‍ സമ്മാനം
Vijay Sethupathi makeover
