Connect with us

പ്രൊമോഷനില്ലാത്ത തന്റെ അവസാനത്തെ ചില സിനിമകള്‍ പരാജയപ്പെട്ടു, പ്രമോഷന് സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്; വിജയ് സേതുപതി

Tamil

പ്രൊമോഷനില്ലാത്ത തന്റെ അവസാനത്തെ ചില സിനിമകള്‍ പരാജയപ്പെട്ടു, പ്രമോഷന് സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്; വിജയ് സേതുപതി

പ്രൊമോഷനില്ലാത്ത തന്റെ അവസാനത്തെ ചില സിനിമകള്‍ പരാജയപ്പെട്ടു, പ്രമോഷന് സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്; വിജയ് സേതുപതി

തമിഴകത്തിന്റെ സ്വന്തം താരമാണ് വിജയ് സേതുപതി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ നടന്റെ 50ാം ചിത്രമായ ‘മാഹാരാജ’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയാണ് താരം.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമകള്‍ വിജയിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മികച്ച തിരക്കഥയും മികച്ച പ്രകടനവും കാഴ്ച്ചവെച്ചിട്ടും തന്റെ അവസാനത്തെ ചില സിനിമകള്‍ വിജയം കാണാതെ പോയിരുന്നുവെന്നാണ് അദ്ദേഹം തുറന്ന് പറയുന്നത്.

എന്നാല്‍ ആ സിനിമകള്‍ക്കൊന്നും പ്രൊമോഷന്‍ ഉണ്ടായിരുന്നില്ലെന്നും നടന്‍ പറയുന്നു. ഒരു സിനിമ വിജയിക്കുന്നതില്‍ പ്രമോഷന്‍ പരിപാടികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ് വിജയുടെ അഭിപ്രായം.

ഒരു സിനിമയ്ക്ക് വേണ്ടി പ്രൊമോഷന്‍ ചെയ്യാന്‍ നിര്‍മ്മാതാവിനോട് ഒരുപാട് തവണ പറഞ്ഞിട്ടും അവഗണിച്ചതിന്റെ ഫലമാണ് ആ സിനിമയുടെ പരാജയമെന്നും ആ അനുഭവം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജനികാന്തും ഷാരൂഖ് ഖാനും കമല്‍ഹാസനും എന്റെ സിനിമകളെയും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെയും ശ്രദ്ധിക്കുകയും അവര്‍ മികച്ചത് എന്ന് പറയുമ്പോള്‍ വളരെ സന്തോഷം തോന്നുകയും ചെയ്യാറുണ്ട്.

ഇന്ത്യന്‍ സിനിമയ്ക്ക് തനിക്ക് ചില വേഷങ്ങള്‍ നല്‍കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും താരം അഭിമുഖത്തിനിടെ പറഞ്ഞു.

‘മഹാരാജ’യ്ക്ക് ശേഷം ‘വിടുതലൈ പാര്‍ട്ട് 2’, ‘ഗാന്ധി ടോക്‌സ്’ എന്നീ ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി തിയേറ്ററുകളില്‍ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Continue Reading
You may also like...

More in Tamil

Trending

Recent

To Top