Tamil
പേടിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും കാഞ്ചന 4 എത്തുന്നു; രാഘവയുടെ നായികയായി എത്തുന്നത് മൃണാള്‍ താക്കൂര്‍
പേടിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും കാഞ്ചന 4 എത്തുന്നു; രാഘവയുടെ നായികയായി എത്തുന്നത് മൃണാള്‍ താക്കൂര്‍
സിനിമാ പ്രേമികളെ പേടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഫ്രാഞ്ചൈസിയാണ് കാഞ്ചന. രാഘവ ലോറന്‍സിന്റെ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാഞ്ചന 4 അണിയറയില്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തില്‍ രാഘവയുടെ നായികയായി മൃണാള്‍ താക്കൂര്‍ എത്തുന്നുവെന്നാണ് വിവരം. നടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഈ ചിത്രത്തില്‍ നായിക എത്തുന്നതോടെ മൃണാളിന്റെ തമിഴ് അരങ്ങേറ്റചിത്രം കൂടിയായിരിക്കും കാഞ്ചന 4.
രാഘവ ലോറന്‍സ് തന്നെയാണ് ചിത്ത്രതിന്റെ തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനോടകം തന്നെ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിച്ചേക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
2011 ല്‍ ആയിരുന്നു കാഞ്ചനയുടെ ആദ്യഭാഗം റിലീസ് ആകുന്നത്. പിന്നാലെ 2015ല്‍ കാഞ്ചന 2 വും 2019 ല്‍ കാഞ്ചന 3യും റിലീസായി. കാഞ്ചനയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നുവെങ്കിലും മൂന്നാം ഭാഗം പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല.
റായ്‌ലക്ഷ്മി, തപ്‌സി പന്നു, നിത്യ മേനോന്‍ എന്നിവരാണ് ചിത്രങ്ങളില്‍ രാഘവന്റെ നായികമാരായത്. കാഞ്ചന 3യില്‍ ഓവിയ, വേദിക എന്നിവരും പ്രധാന താരങ്ങളായി എത്തിയിരുന്നു.
