Malayalam
ആ ഒരു പേടി മാത്രമാണ് ഉള്ളത് ;ഒരിക്കലും ആ സ്നേഹം നശിച്ചു പോകരുത് എന്നാണ് ആഗ്രഹം – വിജയ് സേതുപതി തുറന്നു പറയുന്നു
ആ ഒരു പേടി മാത്രമാണ് ഉള്ളത് ;ഒരിക്കലും ആ സ്നേഹം നശിച്ചു പോകരുത് എന്നാണ് ആഗ്രഹം – വിജയ് സേതുപതി തുറന്നു പറയുന്നു
ആ ഒരു പേടി മാത്രമാണ് ഉള്ളത് ;ഒരിക്കലും ആ സ്നേഹം നശിച്ചു പോകരുത് എന്നാണ് ആഗ്രഹം – വിജയ് സേതുപതി തുറന്നു പറയുന്നു
തമിഴിലും മലയാളത്തിലും ഒരുപോലെ തന്നെ ആരാധകർ ഉള്ള താരമാണ് വിജയ് സേതുപതി തന്റെ ചിത്രങ്ങൾ കൊണ്ട് മലയാളത്തിൽ ശക്തമായ ആരാധക സമൂഹമാണ് വിജയ് സേതുപതിക്ക് .അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും മലയാളത്തിൽ സൂപർ ഹിറ്റ് ആണ് .ഈയിടെ ആയി പുറത്തിറങ്ങിയ സൂപർ ഡെല്യൂസ് എന്ന ചിത്രവും അതിനു മുന്നേ പുറത്തിറങ്ങിയ 96 എന്ന ചിത്രവും കേരളത്തിൽ മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചവയാണ് .96 എന്ന ചിത്രം കേരളത്തിൽ സൂപ്പർ ഹിറ്റും കൂടി ആയിരുന്നു .അത്ര മാത്രം അആറാട്ട്കർ ഉണ്ട് വിജയ് സേതുപതിക്ക് മലയാളത്തിൽ .
വിജയ് സേതുപതി മലയാളത്തില്‍ ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ മാക്രോണി മത്തായിയിലാണ് താരം അതിഥി വേഷത്തിലെത്തുന്നത്. വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. എത്ര ചിത്രങ്ങള്‍ പുറത്തു വന്നാലും താരത്തെ കാണുമ്ബോള്‍ ആദ്യം മലയാളികളുടെ മനസില്‍ ഓടിയെത്തുക 96 ലെ റാമിനെയാണ്. മലയാളത്തിലെത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം.
വല്ലാത്തൊരു പേടി അതായിരുന്നു
96 എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ കുറെ ആരാധകര്‍ ഉണ്ടായി എന്നു കേട്ടിരുന്നു. അത് ഒരിക്കലും നശിക്കരുതെന്ന് തനിയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് എനിയ്ക്ക് മലയാളം ചിത്രം ചെയ്യാനായില്ലെങ്കിലോ എന്ന പേടി തനിയ്ക്ക് വല്ലാതെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ സസുഷ്മതയോടെയാണ് താന്‍ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലേയ്ക്ക് കടന്നു വന്നതെന്നും താരം പറഞ്ഞു.
ഞാൻ ‘ഞാൻ’ തന്നെ ആയി
മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ വിജയ് സേതുപതിയായിട്ട് തന്നെയാണ് താന്‍ എത്തുന്നത്.. തമിഴ് ഭാഷ തന്നെയാണ് ചിത്രത്തില്‍ സംസാരിക്കുന്നതും. തന്റെ അഭിനയ ജീവിതത്തിലെ മനോഹരമായൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് വിശ്വസിക്കുന്നതായും താരം പറഞ്ഞു. സ്നേഹം സംസാരിക്കുന്ന കഥയാണ് മാര്‍ക്കോണി മത്തായി എന്നും നടന് കൂട്ടിച്ചേര്‍ത്തു.
മോളിവുഡ് പ്രവേശനം
മലയാള സിനിമ പ്രതിഭാശാലികളുടെ സംഘമമായിട്ടാണ് തനിയ്ക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവിടേയ്ക്കുള്ള ചുവട് വയ്പ്പ് അല്പം ഭയത്തോടെയാണെന്നും വിജയ് സേതുപതി പറഞ്ഞു. നല്ല ചിത്രങ്ങളാണ് മലയാളത്തില്‍ അധികവും പിറവി എടുക്കാറുളളത്. അതില്‍ മോളിവുഡ് പ്രവേശനം അല്പം പേടിയുണ്ടാക്കിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
അവരെ കണ്ടു പഠിക്കാനാണ് ആഗ്രഹം
ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ ആദ്യ ചിത്രം . ഇതിന്റെ സന്തോഷവും താരം പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലെ സീനിയര്‍ നടന്മാരില് ഒരാളാണ് ജയറാം. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സീനിയേഴ്സാണ് സിനിമ രംഗത്തെ ആദ്യ പാഠം. അവരെ കണ്ടു പഠിക്കാനാണ് ഇപ്പോഴും ആഗ്രഹമെന്ന് പറയുകയാണ് വിജയ് സേതുപതി .
vijay sethupathi about his opinion to act in malayalam movie
