Malayalam
ഇന്ത്യൻ സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ സെറ്റ് ഇനി മമ്മൂട്ടി ചിത്രത്തിന്
ഇന്ത്യൻ സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ സെറ്റ് ഇനി മമ്മൂട്ടി ചിത്രത്തിന്
അവസാനമായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് മധുരരാജാ .പ്രതീക്ഷിച്ച പോലെ തന്നെ നല്ലൊരു വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ചിത്രത്തിന് ലഭിച്ചത് .നല്ല രീതിയിൽ ചിത്രം മുന്നോട്ടു പോകുന്നതിനടിയിൽ ആണ് അടുത്ത ചിത്രം വാർത്തയാകുന്നതു .
മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി അന്നൗൻസ് ചെയ്ത ചിത്രമാണ് പുതുതായി പുറത്തിറങ്ങാൻ പോകുന്ന മാമാങ്കം .പണ്ട് കേരളത്തിൽ നിളയുടെ തീരങ്ങളിൽ നടന്നു എന്ന് വിശ്വാസിച്ചിരുന്ന മാമാങ്കം എന്ന ആചാരത്തിന്റെ ചുവടു പിടിച്ചാണ് ചിത്രം പുരോഗമിക്കുന്നത് .ഇടയ്ക്കു ചിത്രത്തെ പറ്റി അത്ര ശുഭകരമല്ലാത്ത വാർത്തകൾ ആയിരുന്നു എങ്കിലും ഇപ്പൊ എല്ലാം ശുഭകരമായ രീതിയിൽ റീഷൂട്ട് ചെയ്തിരിക്കുകയാണ് .
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് ആണ് മാമാങ്കത്തിൽ ഒരുക്കിയിരിക്കുന്നത് .കണ്ണൂർ ,എറണാകുളം ,ഒറ്റപ്പാലം ,അതിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ഷൂട്ടിംഗ് നടന്നത് .പതിനെട്ടു ഏക്കറോളം വരുന്ന സ്ഥലമാണ് സെറ്റ് ആക്കി മാറ്റിയത് .
ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .ചന്ദ്രോത് പണിക്കർ എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ആ കഥാപാത്രത്തിന്റെ പേര് .കനിഹ ,ആണ് സിതാര ,സിദ്ദിഖ് ,അബു സലിം ,സുധിർ സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .ഏകദേശം അമ്പതു കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ് .കാവ്യ ഫിലിംസിന്റെ ബാന്നറിൽ വേണു കുന്നംപള്ളി ആണ് ചിത്രം നിർമിക്കുന്നത് .
mammooty mamangam giant set