Connect with us

1986 !!! -ഒരു വർഷത്തിൽ 21 ചിത്രങ്ങളിൽ നായകനായി .മൊത്തം അഭിനയിച്ചത് 34 ചിത്രങ്ങൾ ; ഇത് മോഹൻലാൽ കുറിച്ച ചരിത്ര നേട്ടം

Malayalam

1986 !!! -ഒരു വർഷത്തിൽ 21 ചിത്രങ്ങളിൽ നായകനായി .മൊത്തം അഭിനയിച്ചത് 34 ചിത്രങ്ങൾ ; ഇത് മോഹൻലാൽ കുറിച്ച ചരിത്ര നേട്ടം

1986 !!! -ഒരു വർഷത്തിൽ 21 ചിത്രങ്ങളിൽ നായകനായി .മൊത്തം അഭിനയിച്ചത് 34 ചിത്രങ്ങൾ ; ഇത് മോഹൻലാൽ കുറിച്ച ചരിത്ര നേട്ടം

മലയാളികൾക്ക് മറക്കാനാകാത്ത ഒരു വർഷമുണ്ട് .മലയാളത്തിൽ ഏകദേശം നൂറ്റിപ്പതിനു മുകളിൽ ചിത്രങ്ങൾ . .അതിൽ 21 ചിത്രങ്ങളും ഒരു 26കാരൻ നായകനായതാണ് . അങ്ങനെ മൊത്തം 34 ചിത്രങ്ങളിൽ അഭിനയിച്ചു .അതായത് ഒരു വർഷത്തിൽ ഇറങ്ങിയ ചിത്രങ്ങളുടെ ഏകദേശം 20 ശതമാനത്തോളം .ഇത് കേൾക്കുമ്പോൾ പക്ഷെ ഇപ്പോഴത്തെ യുവതാരങ്ങൾക്ക് വിശ്വാസിക്കാൻ പോലും പ്രയാസമാണ് .ഒരു വര്ഷം കൊണ്ട് ഇത്രയൊക്കെ സിനിമ ചെയ്യാൻ കഴിയുമോ?എന്നാൽ ചെയ്യാൻ കഴിയും എന്ന് മാത്രമല്ല നായകൻ ആയി അഭിനയിച്ചതിന് പുറമെ മൊത്തം 34 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു എന്നതാണ് യാഥാര്ഥ്യം .അദ്ദേഹം ആണ് ഇന്ന് ഇന്ത്യ സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ . മലയാളികൾക്ക് എന്നും അഹങ്കാരമായ മോഹൻലാൽ .

ഒരു നടന്റേതായി ഒരു വര്ഷം പുറത്തിറങ്ങിയ ചത്രങ്ങളുടെ കണക്കുകൾ നോക്കുമ്പോൾ ഇതൊരു റെക്കോർഡ് അല്ലായിരിക്കാം.പക്ഷെ പല തീമുകൾ വച്ച് വ്യത്യസ്തങ്ങളായ കുറെ നല്ല ചിത്രങ്ങൾ ആണ് മോഹൻലാൽ ചെയ്തത് എന്നതാണ് ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യം .ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് പോലുള്ള നോർമൽ ചിത്രങ്ങളും ,രാജാവിന്റെ മകൻ പോലുള്ള സെമി നോയിർ ചിത്രങ്ങളും , പാർക്കാൻ മുണ്ടിരി തോപ്പുകൾ പോലുള്ള ക്ലാസിക് പ്രണയ ചിത്രങ്ങളും ,പാപ്പാൻ പ്രിയപ്പെട്ട പാപ്പാൻ പോലുള്ള ഫാന്റസി ചിത്രങ്ങളും ഒക്കെയായി വ്യത്യസ്ത ചിത്രങ്ങൾ ഒരു വർഷം തന്നെ ചെയ്യാൻ സാധിക്കുന്നത് ഒരു നടന്റെ ഭാഗ്യം തന്നെ ആണ്

.
ഇവയൊക്കെയാണ് 1986 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ചിത്രങ്ങൾ

പപ്പൻ പ്രിയപ്പെട്ട പപ്പൻ (സത്യൻ അന്തിക്കാട് )

ദൂരെ ദൂരെ ഒരു കൂടു കൂട്ടം (സിബി മലയിൽ)

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (പ്രിയദർശൻ )


അഭയം തേടി (ഐ വി ശശി )


ടി പി ബാലഗോപാലൻ എം എ (സത്യൻ അന്തിക്കാട് )

വാർത്ത (ഐ വി ശശി)

ഇനിയും കുരുക്ഷേത്രം (ജെ ശശികുമാർ )

രേവതിക്കൊരു പാവക്കുട്ടി (സത്യൻ അന്തിക്കാട് )


ദേശാടനക്കിളികൾ കരയാറില്ല (പദ്മരാജൻ )

കരിയില കാറ്റു പോലെ (പി പദ്മരാജൻ)

ഹലോ മൈ ഡിയർ റോങ്ങ് നമ്പർ (പദ്മരാജൻ )

കുഞ്ഞാറ്റക്കിളികൾ (ജെ ശശികുമാർ )

എന്റെ എന്റേത് മാത്രം (ജെ ശശികുമാർ )

നേരം പുലരുമ്പോൾ (കെ പി കുമാരൻ )


കാവേരി (രാജീവ നാഥ്‌ )

മിഴിനീർ പൂവുകൾ (കമൽ )

ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് (സത്യൻ അന്തിക്കാട് )

പഞ്ചാഗ്നി (ഹരിഹരൻ )

രാജാവിന്റെ മകൻ (തമ്പി കണ്ണന്താനം )

യുവജനോത്സവം (ശ്രീകുമാരൻ തമ്പി )

1986 mohanlal movies

More in Malayalam

Trending

Recent

To Top