Malayalam Breaking News
“ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ….” വിധുപ്രതാപ്
“ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ….” വിധുപ്രതാപ്
“ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ….” വിധുപ്രതാപ്
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറുടെ നിര്യാണം സംഗീത ലോകത്തിനും മലയാളികള്‍ക്കും സമ്മാനിച്ചത് തീരാകണ്ണീരായിരുന്നു. കഴിഞ്ഞ ദിവസം ഒരുമണിയോടു കൂടിയാണ് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടാണ് ബാലു യാത്രയായത്.
കഴിഞ്ഞ ദിവസം ബാലുവില്‍ പ്രതീക്ഷയുട മാറ്റങ്ങള്‍ കണ്ടിരുന്നു. ബാലുവിന്റെ ഈ മാറ്റത്തില്‍ ബാലഭാസ്‌ക്കര്‍ തിരിച്ചു വരുമെന്നു തന്നെയായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും വിശ്വസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വരെ ആശുപത്രി അധികൃതരില്‍ നിന്നും പ്രതീക്ഷ തരുന്ന വാക്കുകളായിരുന്നു ലഭിച്ചിരുന്നത്. വെന്റിലേറ്ററിലായിരുന്ന ബാലുവിന്റെ നിലയും അല്‍പ്പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത ദിവസം ഏവരെയും കാത്തിരുന്നത് ബാലുവിന്റെ മരണവാര്‍ത്തയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബാലുവിന്റെ ഈ വിയോഗം ഇനിയും സുഹൃത്തുക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
ബാലഭാസ്‌കറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഗായകനും ബാലുവിന്റെ സുഹൃത്തുമായ വിധു പ്രതാപും ഈ ദു:ഖത്തില്‍ പങ്കാളിയാകുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് വിധു പ്രതാപ് അനുശോചനമറിയിച്ചിരിക്കുന്നത്. ‘പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോ ഞങ്ങളെ’- ഇപ്രകാരമായിരുന്നു വിധു പ്രതാപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
Vidhu Prathap about Balabhaskar death
