Connect with us

സ്റ്റീഫനുമായി 20 മിനിറ്റോളം ബാലു സംസാരിച്ചിരുന്നു…. ആശുപത്രിയില്‍ നിന്നും ആദ്യമായി ചിരിച്ചു പോന്നതും ഇന്നലെയായിരുന്നു… അത് തീരാകണ്ണീരിനുള്ള യാത്രയാകുമെന്ന് വിചാരിച്ചില്ല; വിങ്ങിപ്പൊട്ടി രാജലക്ഷ്മി

Malayalam Breaking News

സ്റ്റീഫനുമായി 20 മിനിറ്റോളം ബാലു സംസാരിച്ചിരുന്നു…. ആശുപത്രിയില്‍ നിന്നും ആദ്യമായി ചിരിച്ചു പോന്നതും ഇന്നലെയായിരുന്നു… അത് തീരാകണ്ണീരിനുള്ള യാത്രയാകുമെന്ന് വിചാരിച്ചില്ല; വിങ്ങിപ്പൊട്ടി രാജലക്ഷ്മി

സ്റ്റീഫനുമായി 20 മിനിറ്റോളം ബാലു സംസാരിച്ചിരുന്നു…. ആശുപത്രിയില്‍ നിന്നും ആദ്യമായി ചിരിച്ചു പോന്നതും ഇന്നലെയായിരുന്നു… അത് തീരാകണ്ണീരിനുള്ള യാത്രയാകുമെന്ന് വിചാരിച്ചില്ല; വിങ്ങിപ്പൊട്ടി രാജലക്ഷ്മി

സ്റ്റീഫനുമായി 20 മിനിറ്റോളം ബാലു സംസാരിച്ചിരുന്നു…. ആശുപത്രിയില്‍ നിന്നും ആദ്യമായി ചിരിച്ചു പോന്നതും ഇന്നലെയായിരുന്നു… അത് തീരാകണ്ണീരിനുള്ള യാത്രയാകുമെന്ന് വിചാരിച്ചില്ല; വിങ്ങിപ്പൊട്ടി രാജലക്ഷ്മി

ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്നു പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും. വാഹാപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ബാലഭാസ്‌കര്‍ വിടവാങ്ങുന്നത്. ഒരാഴ്ച്ചയോളം കൂടെയുണ്ടായിരുന്ന ബാലഭാസ്‌കറുടെ സുഹൃത്തുക്കള്‍ക്ക് അല്‍പം ആശ്വാസമായത് കഴിഞ്ഞ ദിവസമായിരുന്നു. കഴിഞ്ഞ ദിവസമാണ് ബാലു ഏവര്‍ക്കും പ്രതീക്ഷ നല്‍കിയത്.

കഴിഞ്ഞ ദിവസം ബാലഭാസ്‌കര്‍ അപകടനില തരണം ചെയ്തതിന്റെ ആശ്വാസത്തിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ബോധം തെളിഞ്ഞപ്പോള്‍ ബാലു സുഹൃത്ത് സ്റ്റീഫന്‍ ദേവസിയുമായി 20 മിനിറ്റോളം സംസാരിച്ചിരുന്നു. ഇക്കാര്യം സ്റ്റീഫന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതേകുറിച്ച് ഗായിക രാജലക്ഷ്മിയും പറയുന്നു. സ്റ്റീഫന്‍ ബാലുവുമായി 20 മിനിറ്റോളം സംസാരിച്ചെന്നും തിരിച്ച് സ്‌റ്റേജിലേക്ക് വരണ്ടേ എന്നൊക്കെ ചോദിച്ചപ്പോള്‍ ബാലു വേണമെന്നു പറയുകയും ചെയ്തിരുന്നു.

ബാലുവിന്റെ ഈ മാറ്റത്തില്‍ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അപകടത്തിന്റെയന്ന് ആശുപത്രിയിലെത്തിയ ശേഷം ഇന്നലെയാണ് സന്തോഷത്തോടെ അവിടെ നിന്നു മടങ്ങിയതെന്നു അതൊരിക്കലും ഇങ്ങനെയൊരു വാര്‍ത്ത കേട്ട് കരയാന്‍ വേണ്ടിയാകും എന്നു കരുതിയതേയില്ലെന്നും പോകാന്‍ വേണ്ടിയാണ് അതെന്നു കരുതിയതേയില്ലെന്നും രാജലക്ഷ്മി പറയുന്നു.

തന്നെ ഇത്രയും വേദനിപ്പിച്ചൊരു മരണം ജീവിതത്തിലിന്നേവരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു രാജലക്ഷ്മി. അപകടം നടന്ന അന്നു മുതല്‍ ബാലു ചേട്ടനുമായി അടുപ്പമുള്ള താന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗായകരും ആരാധകരും പ്രശസ്തരും അപ്രശ്‌സതരുമായിട്ടുള്ള എല്ലാവരും ആശുപത്രിയില്‍ വന്നു പോകുന്നുണ്ടായിരുന്നെന്നും രാജലക്ഷ്മി പറഞ്ഞു. അദ്ദേഹം കിടന്നിരുന്ന മുറിക്കു പുറത്തെ വരാന്തയില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ മാത്രമാണ് പ്ലേ ചെയ്തിരുന്നത്. അത് ഞങ്ങള്‍ക്കൊക്കെ വലിയ ആശ്വാസമായിരുന്നു. അച്ഛനും അമ്മയും വയലിന്‍ ഗുരു കൂടിയായ വല്യമ്മാവന്‍ ശശിധരന്‍ സാറുമൊക്കെ അന്നു തൊട്ടേ ആശുപത്രിയിലുണ്ട്. ഇന്നലെ വരെ അവരെയൊന്നു നോക്കാന്‍ പോലുമുള്ള ശക്തിയുണ്ടായിരുന്നില്ല. ഇന്നലെ വരെ എന്തും സംഭവിക്കാം എന്ന അവസ്ഥയായിരുന്നെന്നും രാജലക്ഷ്മി വ്യക്തമാക്കി.

മനസ്സിലിപ്പോള്‍ ഒരാള്‍ മാത്രമേയുള്ളൂ…ലക്ഷ്മി….അവരുടെ പ്രണയകഥയൊക്കെ പ്രശസ്തമാണ്. അറിയാമല്ലോ…അതൊക്കെ. മോളും ബാലു ചേട്ടനും ഇല്ലാത്ത ജീവിതത്തിലേക്ക് അവര്‍ എങ്ങനെ മടങ്ങിയെത്തും എന്നെനിക്ക് അറിയില്ല…. ദൈവത്തിനു പോലും കുശുമ്പു തോന്നിക്കാണും ആ ജീവിതം കണ്ടിട്ട്… അല്ലെങ്കില്‍ പിന്നെ ഇങ്ങനെ സംഭവിക്കില്ല.  എന്നാല്‍ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും കാര്യത്തില്‍ ആശങ്ക നീങ്ങിയിരുന്നു. രാത്രി ഒന്നരയ്ക്കായിരുന്നു ഫോണ്‍ വന്നത് പോയി എന്നു പറഞ്ഞ്. എനിക്ക് വിശ്വസിക്കാനാകുന്നില്ല. എങ്ങനെ ഇതിനെ ഉള്‍ക്കൊള്ളുമെന്നും അറിയില്ല. എന്നേക്കാള്‍ സങ്കടത്തിലാണ് എന്റെ ഭര്‍ത്താവ്. ചേട്ടന്റെ അനുജന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു ബാലു ചേട്ടന്‍. കാലമിത്ര പിന്നിട്ടെങ്കിലും, സംഗീതരംഗത്ത് ഒരുപാട് മുന്നേറിയെങ്കിലും ഇപ്പോഴും എവിടെ വച്ചു കണ്ടാലും അണ്ണാ…എന്നു വിളിച്ച് ഓടിയെത്തുമെന്നും ഗായിക പറയുന്നു.


വയലിന്‍ വായിച്ച് ഇത്രയും പ്രശസ്തിയും പുരസ്‌കാരങ്ങളുമൊക്കെ നേടിയിട്ടും ഇപ്പോഴും പഠിച്ചു തുടങ്ങുന്നൊരു കുട്ടിയുടേതു പോലെ പ്രാക്ടീസ് ചെയ്യുമായിരുന്നു. അത്രമാത്രം ആത്മാര്‍ഥതയായിരുന്നു. എന്നോട് കാണുമ്പോഴൊക്കെ പറയും, നീ സമയം കിട്ടുമ്പോള്‍ വീട്ടില്‍ വാ…നമുക്ക് പ്രാക്ടീസ് ചെയ്യാം…ഞാന്‍ പറഞ്ഞു തരാം എന്നൊക്കെ. ആളെ കണ്ടാല്‍ നാല്‍പതു വയസായി എന്നൊരിക്കലും പറയില്ലല്ലോ. സ്വഭാവത്തിനും അതുപോലെ തന്നെയാണ് ഒരു മാറ്റവുമില്ല. എത്ര കഴിവുള്ള ആളാണെന്ന് അദ്ദേഹത്തിനൊപ്പം ഇരുന്ന ഒരു പാട്ടെങ്കിലും മൂളിയവര്‍ക്കോ ഒരു അഞ്ചു മിനുട്ടെങ്കിലും ഒപ്പമിരുന്നു പ്രാക്ടീസ് ചെയ്തവര്‍ക്കോ മനസ്സിലാകും. മൂന്നു വയസ്സില്‍ തുടങ്ങിയതാണ് വയലിനൊപ്പമുള്ള യാത്രയെന്നും രാജലക്ഷഅമി പറയുന്നു.

Stephen Devassy Rajalakshmi met Balabhaskar

More in Malayalam Breaking News

Trending

Recent

To Top