Football
സ്വിസ് അക്കൗണ്ട് മരവിപ്പിച്ച് സ്വീഡൻ; സ്വിറ്റ്സർലൻഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡൻ ക്വാർട്ടറിൽ
സ്വിസ് അക്കൗണ്ട് മരവിപ്പിച്ച് സ്വീഡൻ; സ്വിറ്റ്സർലൻഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡൻ ക്വാർട്ടറിൽ
By
സെന്റ് പീറ്റേഴ്സ്ബർഗ്: പ്രതിരോധാത്മക ഫുട്ബോളിന്റെ അപ്പോസ്തലന്മാരുടെ കൊമ്പുകോർക്കലിൽ വിജയം സ്വീഡന് . ചാമ്പ്യൻഷിപ്പിലുടനീളം മിന്നം പ്രകടനം പുറത്തെടുത്ത്, ഒരു മത്സരത്തിൽപ്പോലും പരാജയപ്പെടാതെ മുന്നേറിയ സ്വിറ്റ്സർലൻഡിന്റെ പ്രതിരോധക്കോട്ട തകർത്ത സ്വീഡൻ വിജയിച്ചത് ഏകപക്ഷീയമായ ഒരു ഗോളിനാണ്.
66-ാം മിനിറ്റിൽ ഫോഴ്സ് ബർഗാണ് സ്വീഡന്റെ വിജയഗോൾ നേടിയത്.
ഇംഗ്ലണ്ട്- കൊളംബിയ മത്സര വിജയികളാണ് സ്വീഡന് ക്വാർട്ടറിൽ എതിരിടേണ്ടത്.
മത്സരത്തിൽ ഇഞ്ചുറി ടൈമിൽ സ്വിറ്റ്സർലൻഡിന്റെ മൈക്കിൾ ലാംഗിനെ ചുവപ്പ് കാർഡ് കാണിച്ചു പുറത്താക്കി.
24 വർഷത്തിനു ശേഷമാണ് സ്വീഡൻ ലോകകപ്പ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. നാൽപ്പത്തിയഞ്ച് മിനിറ്റിൽ കളിയിലെ ആധിപത്യം സ്വിറ്റ്സർലൻഡിനായിരുന്നെങ്കിലും ഗോൾ എന്നുറപ്പിച്ച നിരവധി മുന്നേറ്റങ്ങളോടെ സ്വീഡനും കളം നിറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിന് ഇരുടീമും കൂടുതൽ പ്രാധാന്യം നൽകിയതോടെയാണ് ആദ്യ പകുതി ഗോൾ രഹിതസമനിലയിൽ കലാശിച്ചു.
ഗോളടിക്കുന്നതിലും അവർ ശ്രദ്ധിച്ചത് എതിരാളികളെ തടഞ്ഞു നിർത്തുന്നതിലായിരുന്നു.
രണ്ടാം പകുതിയിൽ ഗോൾ നേടണമെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ഇരു ടീമും ഇറങ്ങിയത്. 66-ാം മിനിറ്റിൽ സ്വീഡനാണ് ഗോളടിക്കാൻ ഭാഗ്യമുണ്ടായത്. സ്വിസിന്റെ പ്രതിരോധക്കോട്ട തകർത്തത് ഫോഴ്സ്സ് ബർഗ്. തോയ്വോനിന്റെ പാസിൽ നിന്ന് ഫോഴ്സ് ബർഗ് തൊടുത്ത ലോഗ് റേഞ്ച് സ്വിസ് താരം അക്കാഞ്ജിയുടെ കാലിൽ ഉരുമ്മി സ്വന്തം വലയിൽ കയറി.
പിന്നീട് സ്വിസ് ടീം നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല.
picture courtesy: www.fifa.com
Sweden vs Switzerland prequarter
