Malayalam
പ്രേമിന്റെ അമ്മയ്ക്കായി പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങി ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക്; വൈറലായി സ്വാസികയുടെ വീഡിയോ
പ്രേമിന്റെ അമ്മയ്ക്കായി പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങി ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക്; വൈറലായി സ്വാസികയുടെ വീഡിയോ
മലയാളികള്‍ക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവിട്ടത്. ഇടയ്ക്ക് സ്വാസിക വിവാഹിതയാകുന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്താറുണ്ട്. അതിനാല്‍ തന്നെ ഇതുമൊരു ഗോസിപ്പായിരിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ വരന്‍ പ്രേമുമൊത്തുള്ള മ്യൂസിക്ക് വീഡിയോ പുറത്ത് വിടുകയും ചെയ്തതോടെയാണ് ആരാധകര്‍ വിശ്വസിച്ചത്.
വിവാഹശേഷം ഇരുവരും പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു. വിവാഹത്തിന് ശേഷവും സ്വാസിക അഭിനയത്തില്‍ സജീവമാണ്. സ്വാസികയ്ക്കും പ്രേമിനും ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ളതിനാല്‍ രണ്ട് പേരു അധികം ബ്രേക്ക് എടുക്കാതെ സെറ്റുകളിലേക്ക് തിരിച്ചെത്തിയിരുന്നു. വിവാഹത്തിന് ശേഷം വന്ന ആദ്യത്തെ വാലന്റൈന്‍സ് ഡേയ്ക്ക് ഇരുവരും ഒരുമിച്ചില്ലായിരുന്നു.
അതിന്റെ വിശേഷങ്ങളും സ്വാസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് പോവുന്ന വിശേഷം ആണ് സ്വാസിക പങ്കുവെച്ചത്. യൂട്യൂബിലാണ് സ്വാസിക ഈ വിശേഷം പങ്കുവെച്ചിരിക്കുന്നത്. പ്രേമിന്റെ അമ്മയ്ക്ക് ഒരു സമ്മാനവുമായിട്ടാണ് സ്വാസിക പോയത്. വിവാഹം കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് തങ്ങള്‍ പരസ്പരം കണ്ടത് എന്നും പ്രേമിന്റെ വീട്ടിലേക്ക് ആദ്യമായിട്ടാണ് പോകുന്നതെന്നും സ്വാസിക പറയുന്നു.
പ്രത്യേകിച്ച് ചടങ്ങുകള്‍ ഒന്നവും ഉണ്ടായിരുന്നില്ല. പ്രേമിന്റെ അമ്മയ്ക്കായി പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങിയാണ് പ്രേമിന്റെ വീട്ടിലേയ്ക്ക് താരം പോയത്. സ്വാസികയുടെ വീട്ടുകാര്‍ ചെറുക്കന്‍ വീട് കാണുന്ന ചടങ്ങ് ഉണ്ടായിരുന്നു. നടിയുടെ കസിന്‍ പങ്കുവെച്ച വീഡിയോയില്‍ ആ വിശേഷങ്ങള്‍ കാണിക്കുന്നുണ്ട്. നേരത്തെ നടന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്വാസിക പുറത്തുവിട്ടത്. അതേ സമയം ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് എത്തിയപ്പോള്‍ സ്വാസികയ്ക്ക് ഉണ്ടായ മാറ്റത്തെക്കുറിച്ചാണ് ആരാധകര്‍ പറയുന്നത്. സ്വാസികയ്ക്ക് ചെറിയ ചമ്മലൊക്കെ വന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഈ വിഡീയോ ഇപ്പോള്‍ വൈറലാണ്..
ജനുവരിയിലായിരുന്നു സ്വാസികയുടെയും പ്രേമിന്റെയും വിവാഹം. സിനിമ സീരിയല്‍ രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്. ഒരു സീരിയലിന്റെ സെറ്റില്‍ വെച്ചാണ് സ്വാസികയും പ്രേമും പ്രണയത്തില്‍ ആയത്. തന്നെ ഭര്‍ത്താവ് ഡോമിനേറ്റ് ചെയ്യുന്നതാണ് തനിക്ക് ഏറെ ഇഷ്ടം എന്ന് സ്വാസിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് സ്വാതന്ത്ര്യവും എന്തും ചെയ്യാന്‍ സമ്മതവും തരുന്ന സ്വഭാവമാണ് പ്രേമിന്റേത് എന്ന് സ്വാസിക പറഞ്ഞിരുന്നു. ഇവരുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു.
വിവാഹത്തിന് പൂള്‍ പാര്‍ട്ടി, ഗുലാബി തുടങ്ങി നിരവധി ചടങ്ങുകളും ഇരുവരും നടത്തിയിരുന്നു. പ്രേംസ്വാസിക വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ക്കുണ്ടായിരുന്ന ഒരു സംശയം പ്രേം പ്രായത്തിന്റെ കാര്യത്തില്‍ സ്വാസികയെക്കാള്‍ ഇളയതാണോ എന്നതായിരുന്നു. ഇന്റര്‍നെറ്റ് ഡാറ്റബേസില്‍ സ്വാസികയുടെ പ്രായം 32ആണ്.
പ്രേമിന്റെ പ്രായത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് വ്യക്തമായ മറുപടി പിന്നീട് സ്വാസിക തന്നെ നല്‍കി. വിവാഹവുമായി ബന്ധപ്പെട്ട് വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക ഇതേ കുറിച്ചെല്ലാം സംസാരിച്ചു. ആള് മലയാളിയല്ലേ, സുന്ദരനാണല്ലോ, നോര്‍ത്ത് ഇന്ത്യനാണോ, നിങ്ങള്‍ ഒരേ പ്രായമാണോ, സ്വാസികയെക്കാള്‍ ഇളയതാണോ എന്നുള്ള ചോദ്യങ്ങള്‍ കേട്ടുകഴിഞ്ഞു.
ഭര്‍ത്താവ് പ്രേമിന് എന്നെക്കാള്‍ ഒരു വയസ് കൂടുതലാണെന്നാണ് സ്വാസിക പറഞ്ഞത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് പ്രേം ജേക്കബ് അഭിനയമേഖലയിലെത്തുന്നത്. ഭര്‍ത്താവിന് മുന്‍തൂക്കം കൊടുക്കുന്ന വ്യക്തിയാണ് താനെന്ന് സ്വാസിക വിജയ് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. പക്ഷെ പ്രേം അത്തരത്തില്‍ ഡോമിനേറ്റ് ചെയ്യാന്‍ ഇഷ്ടമല്ലാത്തയാളാണെന്നും സ്വാസിക വെളിപ്പെടുത്തിയിരുന്നു.
പുടവകൊടുക്കല്‍ ചടങ്ങിന് ശേഷം സ്വാസിക നേരെ പ്രേം ജേക്കബിന്റെ കാല്‍ക്കല്‍ വീണു. എന്നാല്‍ ഭാര്യക്ക് തന്റെ കാല്‍ക്കല്‍ തൊട്ട് നമസ്‌കരിക്കാമെങ്കില്‍ തിരിച്ചും അങ്ങനെ തന്നെയാകാമെന്ന ചിന്താഗതിക്കാരനാണ് പ്രേം. അതുകൊണ്ട് തന്നെ സ്വാസിക കാലില്‍ വീണ ശേഷം പ്രേമും അത് തന്നെ ആവര്‍ത്തിച്ചു. അത് വിവാഹം കൂടാന്‍ എത്തിയവര്‍ക്കും പുതിയ അനുഭവമായി.