Connect with us

മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ യഥാര്‍ഥ കാരണം ഇത്; വർഷങ്ങൾക്കിപ്പുറം ആ സത്യവും പുറത്തായി!!!

Malayalam

മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ യഥാര്‍ഥ കാരണം ഇത്; വർഷങ്ങൾക്കിപ്പുറം ആ സത്യവും പുറത്തായി!!!

മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ യഥാര്‍ഥ കാരണം ഇത്; വർഷങ്ങൾക്കിപ്പുറം ആ സത്യവും പുറത്തായി!!!

നടി മീന വീണ്ടും മലയാളത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. ഇത്തവണ നടി കോളേജ് വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ അഭിനയിച്ച സിനിമയാണെന്ന പ്രത്യേകതയോടെയാണ് ആനന്ദപുരം ഡയറീസ് തിയേറ്ററുകളിലേക്ക് എത്തിയത്. അതേ സമയം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ മീന പങ്കുവെച്ചിരുന്നു.

എല്ലാവര്‍ക്കും നടിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ അറിയാനാണ് താല്‍പര്യവും. കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെടുന്നത്. ഇതിന് പിന്നാലെ തന്നെ നടി അഭിനയിക്കാന്‍ വന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കി കരിയറുമായി മുന്നോട്ട് പോവുകയാണ് നടിയിപ്പോള്‍. ഇതിനിടെ മീനയുടെ ഭര്‍ത്താവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കല മാസ്റ്റര്‍.

നടി മീനയുടെ ഭര്‍ത്താവ് മരിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷമായിരുന്നു പലരും അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞിരുന്നത്. ഏറെ കാലമായി ശ്വാസകോശവുമായി ബന്ധപ്പെട്ട് സുഖമില്ലാതെ ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. അദ്ദേഹത്തിന്റെ അവയവം മാറ്റി വെക്കാനായി ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു. അങ്ങനെ 2022 ജൂണിലാണ് താരഭര്‍ത്താവ് അന്തരിക്കുന്നത്.

‘ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയിലായ മീനയെ രജനികാന്തിനെ പോലുള്ള നിരവധി തമിഴ് സിനിമാ താരങ്ങള്‍ നടിയുടെ വീട്ടിലെത്തി അവരെ ആശ്വസിപ്പിച്ചതായി നൃത്തസംവിധായക കൂടിയായ കലാ മാസ്റ്റര്‍ പറഞ്ഞിരുന്നു. മീനയുടെ ഭര്‍ത്താവിന്റെ ശ്വാസകോശവുമായി ചേരുന്നത് കണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് ചികിത്സ പൂര്‍ത്തിയാക്കാതെ അദ്ദേഹം മരിക്കാന്‍ കാരണമെന്നാണ് മുന്‍പ് മാസ്റ്റര്‍ പറഞ്ഞിരുന്നത്.

മാത്രമല്ല മീനയുടെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനായിരുന്നു. നല്ലൊരു സുഹൃത്തായി എന്നും കൂടെ നിന്നയാളാണ്. അങ്ങനൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ മീന ശരിക്കും അനുഗ്രഹിക്കപ്പെട്ടിരുന്നു. എല്ലായിപ്പോഴും ഞങ്ങള്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമായിരുന്നു’. എന്നുമാണ് കലാ മാസ്റ്റര്‍ പറഞ്ഞത്.

തമിഴ് സിനിമയിലെ മുന്‍നിര നടന്‍മാരായ കമല്‍, രജനി, അജിത്ത് എന്നിവരുള്‍പ്പെടെ മലയാളത്തിലും തെലുങ്കിലെയുമടക്കം നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മീന. തൊണ്ണൂറുകളിലാണ് നടി കൂടുതലും നായികയായി ആരാധകരുടെ മനം കവര്‍ന്നത്. ഇടയ്ക്ക് വിവാഹം കഴിച്ച് മകള്‍ക്ക് ജന്മം കൊടുത്തതിന് ശേഷമാണ് മീന സിനിമയില്‍ ചെറിയ ബ്രേ്ക്കുകള്‍ എടുത്തത്.അതിന് ശേഷവും സജീവമയി തന്നെ നില്‍ക്കുകയായിരുന്നു.

തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഒരേ സമയം നായികയായി മീനയുടെ സിനിമകള്‍ പുറത്തിറങ്ങുന്ന കാലം ഉണ്ടായിരുന്നു. അങ്ങനെ സജീവമായിരുന്ന കാലത്താണ് വിവാഹിതയാവുന്നത്. 2009 ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ഇവര്‍ക്ക് നൈനിക എന്നൊരു മകളുമുണ്ട്. വിജയുടെ മകളായി നൈനികയും സനിമയില്‍ അഭിനയിച്ചിരുന്നു.

വിദ്യസാഗർ മരിച്ച് അധികമാവുന്നതിന് മുൻപേ മീന അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. ഈയൊരു കാരണത്താൽ ചിലർ നടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ വീണ്ടും സിനിമാസ്വാദകരുടെ മനസിൽ നിറഞ്ഞ് നിൽക്കുകയാണ് നടിയിപ്പോൾ.
നാല് വയസ് മുതല്‍ നാല്‍പത് വയസും കഴിഞ്ഞിട്ടും അഭിനയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന മീനയെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. വീണ്ടും മലയാള സിനിമയില്‍ നായികയായി അഭിനയിക്കുകയാണ് നടിയിപ്പോള്‍.

രജനി, കമല്‍, അജിത്, മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി എല്ലാ ഭാഷകളിലും മുന്‍നിര നായകന്മാര്‍ക്കൊപ്പം നടി അഭിനയിച്ചിരുന്നു. ഇപ്പോഴും സൂപ്പര്‍താരങ്ങളുടെ നായികയായി തന്നെ അഭിനയിക്കുകയാണ് മീന. നായിക എന്നതിനൊപ്പം തമിഴ് സിനിമയില്‍ ക്യാരക്ടര്‍ റോളുകളിലൂടെയും മീന ശ്രദ്ധേയാകാറുണ്ട്. നടിയുടെ 40 വര്‍ഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് പങ്കുവെക്കുന്നതിനായി പ്രമുഖരായ താരങ്ങളെ പങ്കെടുപ്പിച്ച് ‘മീന 40’ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.

More in Malayalam

Trending