Malayalam Breaking News
“പ്രണയിച്ച് തേക്കുന്നതിനു മുൻപ് ആൺകുട്ടികളായാലും പെണ്‍കുട്ടികളായാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ” – സ്വാസികയുടെ മുന്നറിയിപ്പ്
“പ്രണയിച്ച് തേക്കുന്നതിനു മുൻപ് ആൺകുട്ടികളായാലും പെണ്‍കുട്ടികളായാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ” – സ്വാസികയുടെ മുന്നറിയിപ്പ്
By
“പ്രണയിച്ച് തേക്കുന്നതിനു മുൻപ് ആൺകുട്ടികളായാലും പെണ്‍കുട്ടികളായാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ” – സ്വാസികയുടെ മുന്നറിയിപ്പ്
അടുത്ത കാലത്ത് ഏറ്റവും വൈറലായ ഒരു വാർത്ത ആയിരുന്നു വൈക്കം സ്വദേശിനി ചതിച്ച കാമുകനെ വെല്ലുവിളിക്കുന്നത്. കല്യാണ പന്തലിൽ പോയി തല്ലും എന്നാണ് അവർ പറഞ്ഞത്. ഇത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ രണ്ടു തരത്തിലുള്ള പ്രതികരണങ്ങൾ വന്നു തുടങ്ങി .
ഇതിന്റെ അടിസ്ഥാനത്തിൽ പ്രമുഖ മാസിക നടത്തിയ സർവേയിൽ പ്രതികരിക്കുകയാണ് നടി സ്വാസിക. ആ പെൺകുട്ടിക്ക് പിന്തുണ നൽകുകയാണ് സ്വാസിക .ആണുങ്ങൾ ഒന്ന് പേടിക്കേണ്ട കാലമായെന്നാണ് നടി പറയുന്നത്. “കാലാകാലമായി ആൺകുട്ടികളായിരുന്നു പ്രണയിച്ച് പറ്റിച്ചിരുന്നത് . പക്ഷെ ആൺകുട്ടിയെ പെൺകുട്ടി ഇട്ടേച്ച് പോകാൻ തുടങ്ങിയപ്പോൾ തേപ്പ് എന്ന പുതിയ വാക്ക് തന്നെ വന്നു. തേപ്പ് കിട്ടിയാൽ പഴയ പെൺകുട്ടികൾ അങ്ങനെയല്ല.
തേച്ചിട്ട് പോയ ചെക്കനോട് നീ പോയാൽ പുല്ലാട എന്ന് അവനെ തന്നെ ടാഗ് ചെയ്തു പോസ്റ്റ് ഇടും . വിശ്വസിക്കുന്ന പുരുഷനിൽ നിന്ന് ഹോപ്പ് നഷ്ടപ്പെടുത്തുന്ന പ്രവർത്തിയുണ്ടായാൽ ഇന്നത്തെ പെൺകുട്ടികൾ പ്രതികരിക്കും. ഇനിയിപ്പോൾ വര്‍ഷങ്ങള്‍ക്കു മുൻപ് തേച്ചിട്ട് പോയതാണെങ്കിലും മി ടൂ പോലെയുള്ള വെളിപ്പെടുത്തലുകൾ വന്നാൽ തീർന്നില്ലേ. അതുകൊണ്ട് ആണ്കുട്ടികളയാലും പെണ്കുട്ടികളയാലും റിലേഷനിൽ പെടും മുൻപും റിലേഷൻ വിടും മുൻപും രണ്ടുവട്ടം ചിന്തിക്കണേ .” – സ്വാസിക പറയുന്നു.
swasika about relationships