Malayalam Breaking News
അഭിഷേകിന് ഭാര്യയെ പേടിയാണെന്ന് അനിയത്തി ശ്വേത; ദേഷ്യപ്പെട്ട് അഭിഷേക് !!!
അഭിഷേകിന് ഭാര്യയെ പേടിയാണെന്ന് അനിയത്തി ശ്വേത; ദേഷ്യപ്പെട്ട് അഭിഷേക് !!!
അഭിഷേകിന് ഭാര്യയെ പേടിയാണെന്ന് അനിയത്തി ശ്വേത; ദേഷ്യപ്പെട്ട് അഭിഷേക് !!!
കരണ്‍ ജോഹറിന്റെ കോഫി വിത് കരൺ എന്ന പരിപാടി വളരെ ഹിറ്റ് ആണ്. സിനിമ താരങ്ങളുടെ മിക്ക രഹസ്യങ്ങളും പുറത്തു വരുന്നത് ഈ പരിപാടിയിലൂടെയാണ്. ഈ പരിപാടിയിൽ അടുത്ത ആഴ്ച അതിഥികള്‍ അഭിഷേക് ബച്ചനും സഹോദരി ശ്വേതയുമാണ്. അഭിഷേകിനോട് ഭാര്യയെയാണോ അമ്മയെയാണോ പേടി എന്ന് കരൺ ചോദിക്കുമ്പോൾ സഹോദരി ശ്വേത ഭാര്യെയെയാണെന്ന് പറയുന്ന പ്രമോ വീഡിയോ ആണ് ഇപ്പോൾ ഹിറ്റ് ആയിരിക്കുന്നത്.
പരിപാടിയുടെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഇരുവരും തമ്മിലുള്ള വഴക്കും ഉള്‍പ്പെടുത്തിയാണ് പ്രമോ.
ഷോ ഹൈലൈറ്റായ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ അഭിഷേകിനോട് ചോദിക്കുന്ന ചോദ്യമിങ്ങനെ ‘ ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയേയോ ഭാര്യയേയോ, അമ്മയെ എന്ന് അഭിഷേക് ഉത്തരം നല്‍കി. ഉടനെ ശ്വേത മറുപടി നല്‍കി. ഭാര്യയെയാണ് അഭിഷേകിന് പേടിയെന്ന്. ഇതെന്റെ റാപ്പിഡ് ഫയര്‍ റൗണ്ടാണ് , മിണ്ടാതിരിക്കെന്ന് അഭിഷേക് ശ്വേതയോട് മറുപടി നല്‍കി. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് .
coffee with karan new show promo