Connect with us

നിത്യ മേനോന്റെ പ്രാണയിൽ , ദുൽഖർ, കുഞ്ചാക്കോ, നാനി എന്നിവരുടെ സർപ്രൈസ് പാക്കേജ് !! ?

Malayalam Breaking News

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയിൽ ദുൽഖർ സൽമാൻ,കുഞ്ചാക്കോ ബോബൻ,നാനി എന്നിവർ അഥിതി വേഷത്തിലെത്തുന്നു. ഏക അഭിനേതാവായി നിത്യ മേനോൻ അഭിനയിക്കുന്ന സിനിമയിൽ വോയിസ് ആയിട്ടായിരിക്കും ഇവരെത്തുക.തമിഴ് ,കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിൽ ഒരേ സമയം ഇറങ്ങുന്ന ചിത്രമാണ് പ്രാണ.

ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകൾ ഒന്നിക്കുന്ന ചിത്രമാണ് പ്രാണ. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനായ പി സി ശ്രീറാം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പ്രാണ. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നടത്തുന്നത്. നാലുഭാഷയിൽ എത്തുന്ന പ്രാണ ലോകത്തിലെ ആദ്യത്തെ സിംഗ് സെറൗണ്ട് സൗണ്ട് ഫോർമാറ്റിൽ എത്തുന്ന ചിത്രം കൂടിയാണ്. ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജാസിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ലൂയിസ് ബാങ്ക്സ് ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നത് പ്രണയിലൂടെയാണ്.

ഒരുപാട് പ്രത്യേകതകൾ ഉള്ള ചിത്രമാണ് പ്രാണ. ഒരിടവേളക്ക് ശേഷം നിത്യ മലയാളത്തിൽ അഭിനയിക്കുന്നചിത്രം കൂടിയാണ് പ്രാണ. 100 ഡേയ്സ് ഓഫ് ലവ് ആണ് നിത്യ അവസാനമായി അഭിനയിച്ച മലയാള ചിത്രം.എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നീ ബാനറുകളില്‍ സുരേഷ് രാജ്, പ്രവീണ്‍ കു‌മാര്‍, അനിതാ രാജ് എന്നിവരാണ് നിര്‍മ്മാണം. ജനുവരി 18 നാണ് ചിത്രത്തിന്റെ റിലീസ്.

dulquerr salman,nani,kunchako boban comeo role in praana

More in Malayalam Breaking News

Trending