Connect with us

വയനാടിന് വേണ്ടി കൈകോർത്ത് സൂര്യയും ജ്യോതികയും കാർത്തിയും; 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി

Actor

വയനാടിന് വേണ്ടി കൈകോർത്ത് സൂര്യയും ജ്യോതികയും കാർത്തിയും; 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി

വയനാടിന് വേണ്ടി കൈകോർത്ത് സൂര്യയും ജ്യോതികയും കാർത്തിയും; 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി

അപ്രതീക്ഷിത ദുരിതത്തിന്റെ തേങ്ങലിലാണ് കേരളക്കര. വയനാടിന് വേണ്ടി ഇതിനോടകം തന്നെ നിരവധി പേരാണ് സഹായ ഹസ്തവുമായി രം​ഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ വയനാട്ടിന് വേണ്ടി കൈകോർത്ത് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സൂര്യയും ജ്യോതികയും കാർത്തിയും. 50 ലക്ഷം രൂപ ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.

ഇവരുടെ മാനേജർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപയും മറ്റ് സഹായങ്ങളുമാണ് നൽകിയത്. കഴിഞ്ഞ‌ ദിവസം ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേയ്ക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.

യനാടിന് കൈത്താങ്ങായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷും മുന്നിൽ തന്നെയുണ്ട്. നടി രശ്മിക മന്ദാന 10 ലക്ഷം രൂപയാണ് നൽകിയത്. നടൻ ചിയാൻ വിക്രം 20 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൈമാറിയത്.

അതേസമയം, ദുരന്തതത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 296 ആയി. 200 ൽ അധികം ആളുകളെയാണ് ഇനി കണ്ടെത്താനുളളത്. കണ്ടെത്താനുളളവരിൽ 29 കുട്ടികളും ഉൾപ്പെടുമെന്നാണ് വിവരം. 107 മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു. 105 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,300ൽ അധികം ആളുകളാണ് കഴിയുന്നത്.

മുണ്ടക്കൈ ദുരന്തത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുശോചനം അറിയിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഉറ്റവർ നഷ്ടപെട്ടവരുടെ വേദനയിൽ പങ്കു ചേരുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു.

More in Actor

Trending