News
വയനാടിന് സഹായവുമായി ധനുഷ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി
വയനാടിന് സഹായവുമായി ധനുഷ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായി ഉരുൾ പൊട്ടലിന്റെ വേദനയിലാണ് കേരളക്കര. വയനാടിന് സഹായവുമായി ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നൽകിയിരിക്കുകയാണ് നടൻ ധനുഷ്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സഹായവുമായി എത്തിയത്.
മമ്മൂട്ടി, ദുൽഖർ സൽമാൻ, ജോജു ജോർജ്, പേളി മാണി, ശ്രീനിഷ്. സിത്താര കൃഷ്ണകുമാർ, റിമി ടോമി, ആസിഫ് അലി, ടൊവിനോ, നയൻതാര, ഫഹദ് ഫാസിൽ, നസ്രിയ, സൂര്, പ്രഭാസ്, വിക്രം, കമൽഹാസൻ ജ്യോതിക, കാർത്തി എന്ന് തുടങ്ങി നിരവധി പേരും സഹായിച്ചിരുന്നു. മോഹൻലാൽ 25 ലക്ഷം രൂപ ആദ്യഘട്ടത്തിൽ സഹായിച്ചിരുന്നു. ശേഷം ദുരന്തമുഖം സന്ദർശിച്ച ശേഷം വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം,കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപ്പൊട്ടൽ തകർത്ത വയനാട്ടിലെ വിവിധ മേഖലകൾ സന്ദർശിച്ചിരുന്നു. ആദ്യ സന്ദർശനം ചൂരൽമലയിലെ വെള്ളാർമല സ്‌കൂളിലായിരുന്നു. ചൂരൽ മലയിലെ ദുരന്ത മേഖല അദ്ദേഹം നടന്നുകാണുകയായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഉരുൾപൊട്ടൽ ദു രന്തത്തിൽ കാണാതായവർക്ക് വേണ്ടി നടക്കുന്ന ജനകീയ തിരച്ചിലിൽ രണ്ട് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തി. രണ്ടാംഘട്ട ജനകീയ തിരച്ചിലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പരപ്പൻപാറയിൽ പുഴയോട് ചേർന്ന് നിൽക്കുന്ന മേഖലയിലാണ് ശ രീരഭാഗങ്ങൾ കണ്ടെടുത്തത്. ഇന്നലെ നടന്ന തിരച്ചിലിൽ ഇതേ മേഖലയിൽ നിന്ന് മൂന്ന് മൃ തദേഹ ഭാഗങ്ങൾ ദൗത്യസംഘം കണ്ടെത്തിയിരുന്നു.