Connect with us

ഹൃദയഭേദകം, ‘എന്റെ ചിന്തകളും പ്രാർത്ഥനകളും ആ കുടുംബങ്ങൾക്കൊപ്പം; സൂര്യ

Actor

ഹൃദയഭേദകം, ‘എന്റെ ചിന്തകളും പ്രാർത്ഥനകളും ആ കുടുംബങ്ങൾക്കൊപ്പം; സൂര്യ

ഹൃദയഭേദകം, ‘എന്റെ ചിന്തകളും പ്രാർത്ഥനകളും ആ കുടുംബങ്ങൾക്കൊപ്പം; സൂര്യ

വയനാട് ഉരുൾപാട്ടലുണ്ടാക്കിയ തീരീവേദനയിലാണ് കേരളക്കര. കേരളം കണ്ടെതിൽ വെച്ച് ഏറ്റവും വലിയ ദുരന്തത്തിന് വയനാടാ സാക്ഷിയാകുമ്പോൾ ശേഷിക്കുന്ന ജീവനുകൾക്ക് വേണ്ടി കൈകോർക്കുകയാണ് ജനത. മലയാളികൾ മാത്രമല്ല, അങ്ങ് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമെല്ലാം സഹായങ്ങളും പ്രാർത്ഥനകളും എത്തുന്നുണ്ട്.

ഇപ്പോഴിതാ ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ നീറിനീറി നിൽക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് നടൻ സൂര്യ. തന്റെ പ്രാർത്ഥനകളും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നാണ് താരം കുറിച്ചത്.

‘എന്റെ ചിന്തകളും പ്രാർത്ഥനകളും.. ആ കുടുംബങ്ങൾക്കൊപ്പം ഹൃദയഭേദകമാണ്..! രക്ഷാപ്രവർത്തനത്തിൽ കുടുംബങ്ങളെ സഹായിക്കുന്ന സർക്കാർ ഏജൻസികളിലെ എല്ലാ അംഗങ്ങൾക്കും ഫീൽഡിലുള്ള ആളുകൾക്കും ആദരവ് ‘ എന്നും സൂര്യ കുറിച്ചു.

നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ തമിഴ് താരം ചിയാൻ വിക്രം സംഭാവന നൽകിയിരുന്നു . വിക്രമിന്റെ കേരള ഫാൻസ്‌ അസോസിയേഷനാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. നടൻ കമൽ ഹാസനും വിജയുമെല്ലാം ഈ വിഷത്തിൽ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയെത്തിയിരുന്നു.

അതേസമയം, മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും ദൗത്യം തുടങ്ങി. ദുരന്തത്തിൽ മരണസംഖ്യ 284 ആയി. 250 ഓളം പേരെ കാണാനില്ലെന്ന് അധികൃതർ പറയുന്നത്. അതുകൊണ്ടു തന്നെ ഏറെ ആശങ്കയോടെയാണ് സുരക്ഷാപ്രവർത്തകരും നാട്ടുകാരും കാത്തിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് 1167 പേരെയാണ് നിയോ​ഗിച്ചിട്ടുള്ളത്.

മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീമിനെയും നിയോ​ഗിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ കഡാവാർ നായകളും തിരച്ചിലിനുണ്ട്. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ തെർമൽ സ്കാനിം​ഗ് തുടങ്ങി.

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ ഇമേജിനിഷേൻ എന്ന സ്ഥാപനമാണ് ജില്ല ഭരണകൂടത്തിന് വേണ്ടി ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മണ്ണിനിടിൽ ജീവന്റെ തുടിപ്പുകൾ തിരിച്ചറിയാനായാണ് തെർമൽ സ്കാനിം​ഗ് ഉപയോ​ഗിക്കുന്നത്. ഇതുകൂടാതെ ഏരിയൽ മാപ്പി​ഗും കമ്പനിയുടെ നേതൃത്വത്തിൽ പുരോ​ഗമിക്കുകയാണ്.

More in Actor

Trending