Connect with us

1 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് നടിമാർ

Actress

1 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് നടിമാർ

1 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് നടിമാർ

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായി ഉരുൾ പൊട്ടലിന്റെ വേദനയിലാണ് കേരളക്കര. വയനാടിന് സഹായവുമായി ഇതിനോടകം നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ലിസി, ഖുശ്ബു, മീന, സുഹാസിനി എന്നിവർ ചേർന്ന് 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിരിക്കുകയാണ്. ‌

മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് ഇവർ ചെക്ക് കൈമാറിയത്. നടൻ രാജ്കുമാർ സേതുപതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടൻ ചിരഞ്ജീവിയും മുഖ്യമന്ത്രിയ നേരിൽ കണ്ട് ദുരിദാശ്വാസത്തിലേയ്ക്കായി മകൻ രാം ചരണുമായി ചേർന്ന് പ്രഖ്യാപിച്ച ഒരു കോടി രൂപ കൈമാറിയിരുന്നു.

അതേസമയം, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ചെന്നൈയിൽ നിന്നുള്ള ഞങ്ങൾ കുറച്ചു പേർ വയനാട് ദുരിതബാധിതർക്ക് ഒരു കോടി രൂപ സംഭാവന മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട്‌ ചെക്ക് കൈമാറിയെന്ന് ലിസി കുറിച്ചിരുന്നു. മാത്രമല്ല, ഇതിൽ പങ്കാളികളായ കല്യാണി പ്രിയദർശൻ, മണിരത്‌നം, ശോഭന, റഹ്‌മാൻ, ശ്രീപ്രിയ, കോമളം ചാരുഹാസൻ, ജി സ്‌ക്വയർ, മൈജോ ജോർജ് എന്നിവർക്കും ലിസി നന്ദി പറഞ്ഞു.

ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സഹായവുമായി എത്തിയത്, മമ്മൂട്ടി, ദുൽഖർ സൽമാൻ, ജോജു ജോർജ്, പേളി മാണി, ശ്രീനിഷ്. സിത്താര കൃഷ്ണകുമാർ, റിമി ടോമി, ആസിഫ് അലി, ടൊവിനോ, നയൻതാര, ഫഹദ് ഫാസിൽ, നസ്രിയ, സൂര്, പ്രഭാസ്, വിക്രം, കമൽഹാസൻ ജ്യോതിക, കാർത്തി എന്ന് തുടങ്ങി നിരവധി പേരും സഹായിച്ചിരുന്നു. മോഹൻലാൽ 25 ലക്ഷം രൂപ ആദ്യഘട്ടത്തിൽ സഹായിച്ചിരുന്നു. ശേഷം ദുരന്തമുഖം സന്ദർശിച്ച ശേഷം വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപ്പൊട്ടൽ തകർത്ത വയനാട്ടിലെ വിവിധ മേഖലകൾ സന്ദർശിച്ചിരുന്നു. ആദ്യ സന്ദർശനം ചൂരൽമലയിലെ വെള്ളാർമല സ്‌കൂളിലായിരുന്നു. ചൂരൽ മലയിലെ ദുരന്ത മേഖല അദ്ദേഹം നടന്നുകാണുകയായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

More in Actress

Trending