Connect with us

പഞ്ചാബിഹൗസിന്റെ നിർമ്മാണത്തിൽ ഗുരുതരമായ പിഴവ്; ഹരിശ്രീ അശോകന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി

Actor

പഞ്ചാബിഹൗസിന്റെ നിർമ്മാണത്തിൽ ഗുരുതരമായ പിഴവ്; ഹരിശ്രീ അശോകന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി

പഞ്ചാബിഹൗസിന്റെ നിർമ്മാണത്തിൽ ഗുരുതരമായ പിഴവ്; ഹരിശ്രീ അശോകന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി

പഞ്ചാബി ഹൗസിലെ രമണനെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറന്നു പോകില്ല. അതുപോലെ എന്നും ഓർത്തു ചിരിക്കുവാൻ സാധിക്കുന്ന ഒരു പിടി മനോഹരമായ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് ഹരിശ്രീ അശോകൻ എന്ന നടൻ. മലയാളികൾ ഒരിക്കലും മറന്നു പോകാതെ അഭ്രപാളിയിലെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഇപ്പോഴും മികച്ച ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിക്കുകയാണ്.

ഇപ്പോഴിതാ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിനെ തുടർന്ന് ഹരിശ്രീ അശോകന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധി വന്നിരിക്കുകയാണ്. എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതിയുടേതാണ് വിധി. എറണാകുളത്തെ പി.കെ ടൈൽസ് സെന്റർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാപനങ്ങളാണ് എതിർ കക്ഷികൾ.

പരാതിക്കാരന് ഉണ്ടായ കഷ്ട നഷ്ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണം. കൂടാതെ നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതി ചിലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകാനും കോടതി നിർദേശിച്ചു.

നടൻ പണികഴിപ്പിച്ച വീട്ടിൽ ഈ സ്ഥാപനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഫ്‌ലോർ ടൈൽസ് ആയിരുന്നു ഉപയോഗിച്ചത്. എൻ.എസ് മാർബിൾ വർക്‌സിന്റെ ഉടമ കെ.എ പയസിന്റെ നേതൃത്വത്തിലാണ് ടൈൽസ് പണികൾ നടന്നത്.

എന്നാൽ വീടിന്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുന്നേ തന്നെ ടൈലുകൾ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങി. മാത്രമല്ല, വിടവുകളിൽക്കൂടി വെള്ളവും മണ്ണും പുറത്തുവരാനും തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് നടൻ പലപ്രാവശ്യം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

More in Actor

Trending

Malayalam