Connect with us

ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഷുക്കൂർ വക്കീലിന്റെ ഹർജി; കോടതിയുടെ സമയം പാഴാക്കി, 25,000 രൂപ പിഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ ഉത്തരവിട്ട് കോടതി

Malayalam

ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഷുക്കൂർ വക്കീലിന്റെ ഹർജി; കോടതിയുടെ സമയം പാഴാക്കി, 25,000 രൂപ പിഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ ഉത്തരവിട്ട് കോടതി

ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഷുക്കൂർ വക്കീലിന്റെ ഹർജി; കോടതിയുടെ സമയം പാഴാക്കി, 25,000 രൂപ പിഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ ഉത്തരവിട്ട് കോടതി

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടനും അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി.ഷുക്കൂർ. ഇപ്പോഴിതാ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ഷുക്കൂറിന്റെ ഹർജിയാണു കോടതി പിഴയടക്കം തള്ളിയത്.

മാത്രമല്ല, ഹർജിക്കാരൻ കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയിൽ പൊതുതാൽപര്യം എന്തെന്നും കോടതി ചോദിച്ചു.

ഹർജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കോടതി വിമർശിക്കുകയുണ്ടായി. ജസ്റ്റിസുമാരായ കെ.എ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഫണ്ട് ദുരുപയോഗം ചെയ്തതിന് കൃത്യമായ ഉദാഹരണങ്ങളൊന്നും ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് ആയില്ലെന്ന് കോടതി നിരീക്ഷിച്ചു.

കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയും രൂക്ഷവിമർശനമുണ്ടായി. ഭരണഘടനയുടെ 226-ാം അനുച്ഛേദം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജിക്കാരന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും നിർദേശിച്ചു.

വയനാട് ദുരന്തത്തിന്റെ പേരിൽ നടത്തുന്ന പണപ്പിരിവും മറ്റും പൂർ‍ണമായി സർക്കാരിന്റെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷുക്കൂറിന്റെ ഹർജി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ പണം പിരിക്കുന്നുണ്ടെന്നും അതിൽ സുതാര്യത വരുത്താനാണ് സർക്കാർ മേൽനോട്ടം വേണ്ടതെന്നുമായിരുന്നു ഷുക്കൂറിന്റെ വാദം.

അതേസമയം, ഹർജി ഫയൽ ചെയ്തതുമുതൽ വിഷയത്തിൽ സജീവമായ ചർച്ച നടന്നുവെന്നത് തന്നെ പോസിറ്റീവായ കാര്യമായി താൻ കാണുന്നുവെന്നാണ് ഷുക്കൂർ വക്കീൽ പറഞ്ഞത്. ക്രൗഡ് ഫണ്ട് പിരിക്കുന്നതിൽ നിരീക്ഷണം വേണെന്ന തന്റെ ആവശ്യം ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ സമർപ്പിക്കും.

ദുരിതാശ്വാസ നിധിയിൽ പണം നൽകിയിട്ടുണ്ട്. ഹർജി സമർപ്പിച്ച നിലയിൽ വീണ്ടും പണം നൽകുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അതു നൽകുന്നതിൽ സന്തോഷമേയുളൂ. പോരാട്ടം തുടരും. പിന്തുണ വേണം. കോടതിയോട് ആദരവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

More in Malayalam

Trending