Connect with us

ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഒൻപത് വർഷങ്ങൾ; ഈ ദിനത്തിൽ അകന്നിരിക്കുന്നത് ഇതാദ്യം….

Malayalam

ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഒൻപത് വർഷങ്ങൾ; ഈ ദിനത്തിൽ അകന്നിരിക്കുന്നത് ഇതാദ്യം….

ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഒൻപത് വർഷങ്ങൾ; ഈ ദിനത്തിൽ അകന്നിരിക്കുന്നത് ഇതാദ്യം….

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ പൃഥ്വിയും ഭാര്യാ സുപ്രിയയും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നത് എന്ന് സുപ്രിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോർദാനിലാണ്. ചിത്രീകരണത്തിനായി ജോർദാനിലുള്ള താരം അവിടെ നിന്നാണ് സോഷ്യൽ മീഡിയയിലൂടെ പത്നിയ്ക്ക് വിവാഹ വാർഷികാശംസകൾ കുറിച്ചത് . ഒൻപത് വർഷങ്ങൾ… എന്നെന്നും ഒരുമിച്ചിരിക്കാനാണ് ഇപ്പോൾ വേർപെട്ടിരിക്കുന്നത്. കൊറോണക്കാലത്തെ പ്രണയം എന്ന ഹാഷ്ടാഗും താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നു.പൂർണ്ണിമയും ഇൻസ്റ്റാഗ്രാമിലൂടെ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.

2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന്റെ ഭാ​ഗമായാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. അഞ്ച് വയസ്സുകാരി അലംകൃതയാണ് ഇവരുടെ മകൾ.

പൂർണ്ണിമയും ഇൻസ്റ്റാഗ്രാമിലൂടെ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.

അതെ സമയം ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോര്‍ദാനിലെത്തിയത്. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരാണ് ജോര്‍ദാനിലുള്ളത്.
കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള പൃഥ്വിയുടെ തയ്യാറെടുപ്പുകള്‍ ചര്‍ച്ചയായിരുന്നു.

prithiraj

More in Malayalam

Trending