Connect with us

‘റാം’ ഈ വർഷം എത്തുമോ… തുറന്നു പറഞ്ഞ് ജിത്തു ജോസഫ്

Malayalam

‘റാം’ ഈ വർഷം എത്തുമോ… തുറന്നു പറഞ്ഞ് ജിത്തു ജോസഫ്

‘റാം’ ഈ വർഷം എത്തുമോ… തുറന്നു പറഞ്ഞ് ജിത്തു ജോസഫ്

പ്രേക്ഷകർ കാത്തിരിക്കുന്ന ജീത്തു ജോസഫ് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന ‘റാം’. ചിത്രം ഇനി അടുത്ത വർഷത്തേക്ക് പ്രതീക്ഷിച്ചാൽ മതിയെന്ന് സംവിധായകൻ ജീത്തു ജോസഫ് . ഏഷ്യാവിൽ മലയാളവുമായുള്ള അഭിമുഖത്തിലാണ് ഈ കാര്യം തുറന്ന് പറഞ്ഞത്. ദൃശ്യത്തിന് ശേഷം ഈ കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് . കൊറോണയുടെ പശ്ചാത്തലത്തിലാണ് ചിത്രം നീണ്ടു പോകാനുള്ള പ്രധാന കാരണം .ഉസ്ബെക്കിസ്ഥാനിലും, തുർക്കിയിലും, ലണ്ടനുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ

”ഉടനെയൊന്നും തീയേറ്ററുകൾ തുറന്നിട്ട് കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആളുകൾക്കൊരു ഫിയർ ഉണ്ടാകും. മാത്രമല്ല സിനിമ എന്നത് എന്റർടൈൻമെന്റ് മാത്രമാണ് ജനങ്ങൾക്ക്. തീയറ്ററിൽ പോണോ വേണ്ടയോ എന്നുള്ളത് അവരുടെ തീരുമാനമാണ്.നിലവിൽ ഈ രോഗത്തെ പ്രതിരോധിക്കാൻ വാക്സിനൊന്നും കണ്ടുപിടിച്ചിട്ടില്ല. വാക്സിനൊക്കെ വന്നു കഴിഞ്ഞാൽ ചിലപ്പോൾ ആളുകൾ എല്ലാം പെട്ടെന്ന് ആക്റ്റീവ് ആയേക്കാമെന്ന് ജിത്തു ജോസഫ് പറയുന്നു”

mohanlal

More in Malayalam

Trending

Recent

To Top