Connect with us

വെറുമൊരു സഹനടൻ മാത്രമല്ല; സുർജിത്ത് സുമതിയെ ക്കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ കുറിപ്പ് വൈറൽ….

Malayalam

വെറുമൊരു സഹനടൻ മാത്രമല്ല; സുർജിത്ത് സുമതിയെ ക്കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ കുറിപ്പ് വൈറൽ….

വെറുമൊരു സഹനടൻ മാത്രമല്ല; സുർജിത്ത് സുമതിയെ ക്കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ കുറിപ്പ് വൈറൽ….

ചാർലി, ഇയ്യോബിന്റെ പുസ്തകം, ജോസഫ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ദേയനായ നടനാണ്
സുർജിത്ത് സുമതി ഗോപിനാഥ്. പ്രേക്ഷകർക്ക് സുർജിത്തിനെ കുറിച്ച് അറിയാത്ത കുറച്ച് കാര്യങ്ങൾ പറഞ്ഞുതരികയാണ് അദ്ദേഹത്തിന്റെ മുൻസഹപാഠിയും അധ്യാപകനുമായ ജ്യോതിഷ് എം.ജി. മലയാള നാടക വേദിക്ക് ആധുനിക രംഗഭാഷ പരിചയപെടുത്തിയവരിൽ പ്രഥമ ഗണനീയനാണ് സുർജിത്ത് എന്ന് ജ്യോതിഷ് പറയുന്നു.

ജ്യോതിഷിന്റെ കുറിപ്പ് വായിക്കാം:

സുർജിത്തേട്ടൻ…

ഇത് എഴുതുന്നത് തന്നെ ഒരു ശാന്തമായ ഒരു തടാകത്തിൽ കല്ലിടുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു പരിചയപെടുത്തലായി കണക്കാക്കുകയും ചെയ്യരുത്. എനിക്ക് ഈ മനുഷ്യൻ ഒരനുഭവമാണ്.. അന്നും ഇന്നും..

18ാം വയസിൽ ഡ്രാമാ സ്കൂളിൽ ഇന്റർവ്യൂന് തലേ ദിവസം വൈകുന്നേരം ഡ്രാമാ സ്കൂളിലെത്തുമ്പോൾ ഒരു നാടകാവതണം നടക്കുകയായിരുന്നു. അതി മനോഹരമായ ക്യാംപസ് പത്തിരുപത് ഏക്കറിൽ മാവുകളുടെയും മുളക്കൂട്ടങ്ങൾക്ക് നടുവിൽ ലാറി ബെക്കർ രൂപകൽപന ചെയ്ത ഒരു ശിൽപം അതിനൊത്ത നടുവിൽ ഗർഭഗ്രഹം പോലെ ഒരു അരങ്ങ്..

തണുത്തതറയും.. നാടകത്തിന്റെ തീക്ഷ്ണഗന്ധവുമുള്ള വായുവും…എനിക്ക പെട്ടെന്ന് തന്നെ കിട്ടി അഭിനയയിൽ ഒരു വർഷത്തോളം ആ ചൂരറിഞ്ഞ് നാടകം ജീവിതമാക്കാൻ ഞാൻ അരയും തലയും മുറുക്കി അങ്കത്തിനൊരുങ്ങി ഇറങ്ങിയതായിരുന്നു.അന്ന് അവിടെ ഒരു അവതണം നടക്കുകയായിരുന്നു.

നാടകം കഴിഞ്ഞു’ ഷാജി ചേട്ടൻ (ഷാജി കാര്യാട്ട്) നാടകത്തിന്റെ നിലത്തെഴുത്ത് പഠിപ്പിച്ചവരിൽ ഒരാൾ, ഷാജി ചേട്ടനെ “നാടകം” എന്ന് വിളിക്കുന്നതാവും ശരി.. നോക്കിയും, കണ്ടും, കേട്ടും,വരച്ചും, ഒട്ടിച്ചും., ഒപ്പം കൂടി, അന്ന് ഞാൻ നടക്കുന്നത് പോലും ഷാജി ചേട്ടനെ പോലെയാണ്‌ എന്ന് ഒപ്പമുള്ളവർ പറയാറുണ്ടായിരുന്നു. ( അന്ന് തന്നെ മാറ്റുകയും ചെയ്തു )

ഡ്രാമ സ്കൂളിൽ പോകുന്നതിന് മുൻപ് തന്നെ ഡ്രാമാ സ്കൂളുകാരെ അറിയാം, ശ്യാമേട്ടനും, അലക്സ് കടവിലും, മുകുന്ദൻ ചേട്ടനും എല്ലാം അഭിനയിയിലെ നിത്യസന്ദർശകരുമായിരുന്നു. ഷാജി ചേട്ടനാണ് സി.ആർ. രാജനേയും, സുർജിത്തിനേയും പരിചയപെടുത്തുന്നത്. സുർജിത്തേട്ടന്റെ റൂമിലാണ് രാത്രി നിന്നത് നാടകം കഴിഞ്ഞ് റൂമിലേക്ക് വന്ന സുർജിത്തേട്ടൻ വന്നു.. രൂക്ഷമായി നോക്കി ചിരിയില്ല പരിചയപെടലില്ല ഭക്ഷണം കഴിച്ചോ? എന്ന് ചോദിച്ചു.. ഞാൻ കഴിച്ചു എന്ന് പറഞ്ഞു… അല്പം കഴിഞ്ഞു. മുകളിലത്തെനിലയിൽ നിന്ന് പൊട്ടിച്ചിരിക്കളും പാട്ടും തുടങ്ങി.. കെട്ടിടം പൊട്ടിവീഴുന്നതരത്തിൽ നൃത്തവും പാട്ടും.. നാടകം കഴിഞ്ഞതിന്റെ സന്തോഷമായിരിക്കും എന്നാണ് കരുതിയത്..

പക്ഷേ നാടകം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഡ്രാമാ സ്കൂൾ അങ്ങനെ തന്നെ ആയിരുന്നു. പിറ്റേ ദിവസം ഇൻറർവ്യൂ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ, ഞങ്ങളുടെ ബാച്ച് 15 പേരുണ്ടായിയിരുന്ന ഫുൾ സ്ട്രങ്ത് ബാച്ചായിരുന്നു. മൂന്ന് സുന്ദരികൾ ഉൾപ്പടെ.. പൂരം പറയാനുണ്ടോ.. കച്ചകെട്ടിയ ഇറങ്ങിയിരുക്കകയാണ് സീനിയേഴ്സ്.. ഒരു വലിയ കാവ് സെറ്റ് ചെയ്തിരിക്കുകയാണ് വെളിച്ചപ്പാടും ശിൽ ബന്ധികളും കൊട്ട് തെള്ളിപ്പൊടി തീ… ഭസ്മം പൂശൽ അനുഗ്രഹം .. കാണിക്ക പിരിവ്… ഒരോത്തരെയും തലയിൽ കൈവെച്ചനുഗ്രഹിച്ച് ഹോസ്റ്റലിലേക്ക് കയറ്റി വിട്ടു..

രാത്രി പന്ത്രണ്ട് മണി എല്ലാവരെയും തട്ടി വിളിച്ച് ഒരു റൂമിലിട്ട് പൂട്ടി. ഒരോരുത്തരെ ആയി വിളിച്ചു. തിരിച്ചു വന്നവർ അവരവരുടെ റൂമിലേക്ക് പോകുന്നതു കാരണം എന്താണ് നടക്കുന്നത് എന്നറിയില്ല.

എന്റെ ഊഴം.. വാതിൽക്കൽ എത്തുന്നതിന് മുൻപ് തന്നെ ഒരാൾ മുഖംമൂടി അണിഞ്ഞ്ഒരാൾ, തുണി എല്ലാം ഊരി വാങ്ങും.. ഇരുട്ടത്ത് കൂടി നടത്തി ഒരു മുറിയിൽ എത്തുമ്പോൾ നൂൽബന്ധമില്ലാതെ കളർ ലൈറ്റുകളുടെ വെളിച്ചത്തിൽ വളരെ നോർമൽ ആയിരിക്കുന്ന സീനിയേഴ്സ്.

ചോദ്യങ്ങളും ഇപ്രവൈസേഷനുകളും എനിക്ക് നാടകത്തിൽ മുന്നനുഭവം ഉണ്ടായിരുന്നതിന്റെ കുഴപ്പം ഇന്നും മറന്നിട്ടില്ല.. പൂർണ്ണമായി അറിയാത്ത കാര്യങ്ങൾ ആരോടും പറയരുത് എന്ന് ആദ്യം പഠിച്ചത് അവിടെ നിന്നാണ്.

അന്നു മുതൽ നാണം, മാനം, അഭിമാനം എന്നിവ ഒരു കെട്ടുകയായി മാറുക ആയിരുന്നു. ഏകദേശം നാൽപ്പതോളം നാടകങ്ങളിൽ കൂലിപ്പണി.. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സ്റ്റേജ് മാനേജർമാർ.. ഒന്നുകിൽ നിർത്തി പോകും അല്ലെങ്കിൽ പണി പഠിക്കും..

സീനിയേഴ്സ്സിൽ ഞങ്ങളുടെ ബാച്ചുമായി ഏറ്റവും അടുപ്പമുണ്ടായിരുന്നത് സുർജിത്തേട്ടനായിരുന്നു. ദസ്തയ വിസ്കിയുടെ നോവലിൽ നിന്ന് ഇറങ്ങി വന്ന ഒരു കഥാപാത്രത്തെ പ്പോലെ.. നീണ്ട മുടിയും, താടിയും ആഴമുള്ള കണ്ണുകളുമുള്ള സുർജിത്ത് ആരെയും കൂസാത്ത നടപ്പ്… ബോർഹസ്സിന്റെ കഥകളും .. മയക്കോവിസ്കിയുടെ കവിതകളും ഉറക്കെ പാടിയിരുന്ന ഒരു കൊടുങ്കാറ്റായിരുന്നു സുർജിത്ത്. പറയുന്നത് ശ്രദ്ധിച്ച് കേൾക്കും… അങ്ങനെയല്ല… എന്ന് ഉറക്കെ പറയും. ജിയാക്കോ മത്തിയേയും, ഗൊഗെയിനേയും, ദുഷാമ്പിനെയും ഞങ്ങൾക്ക് പരിചയപെടുത്തിയ സുർജിത്ത്..

എം.ബി. ശ്രീനിവാസനെയും, ലൂയിസ്സ് ആംട്രോങ്ങിനെയും ഞങ്ങൾക്ക് പരിചയപെടുത്തിയ സുർജിത്ത്… ചോദ്യങ്ങൾ അവസാനിക്കാത്തിടത്ത് സിദ്ധാർത്ഥ വായിക്കാൻ പറഞ്ഞത് സുർജിത്താണ്. കൂട്ടായി ജീവിക്കാനും ഒരുമിച്ച് പങ്കിടുന്നതിന്റെ സന്തോഷവും, രാഷ്ട്രീയവും അനുഭവിച്ചറിഞ്ഞ നാളുകൾ. കുറ്റിയിൽ കെട്ടിയിരുന്ന് മലയാള നാടക കാഴ്ചാ ശീലങ്ങെളെ അട്ടിമറിച്ച സംവിധായകൻ. “ഹട്ടാ മലനാടിനപ്പുറം എന്ന ബാദൽ സർക്കാറിന്റെ നാടകത്തിന് സുർജിത്ത് നൽകിയ നാടക രൂപം അന്ന് വരെ നിലനിന്നിരുന്ന കാഴ്ചാശീലങ്ങളെ അട്ടിമറിക്കുക ആയിരുന്നു.

ഹബീബ് തൻവീർ ചരൺ ദാസ് ചോറിലൂടെ ഇഡ്യൻ നാടകവേദിയെ പുനർ നിർമ്മിച്ചത് പോലെ മലയാള നാകവേദിയിലെ അരങ്ങിന്റെ ഭാഷയെ.. ആഘോഷമാക്കിമാറ്റിയ “ഹട്ടാ മല”. ജെയിസ്, ജോസ് പി. റാഫേൽ, ഗോപാലൻ, സി.ആർ. രാജൻ തുടങ്ങി പ്രതിഭാധനൻമാരായ ഒട്ടനവധി നടൻ മാർ ഉൾപെടുന്ന “തിയറ്റർ ഐ ” എന്ന നാടക സംഘം കേരളത്തിലെ നവീന നാടക സമ്പ്രദായങ്ങളുടെ അമരക്കാരായിരുന്നു. ദീപനും, ഞാനും, അനിൽ.പി. നെടുമങ്ങാടും സജ്ജീവമായി ഈ യാത്രകളിൽ ഒപ്പം ഉണ്ടായിരുന്നു.

ഒട്ടനവധി നാടക്കാരും, അതിലേറെ നാടകങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടാകുന്നുണ്ടെങ്കിലും സുർജിത്തിനെ പോലെ ധിക്ഷണാശാലിയായവർ ചുരുക്കം.. , വൈയിറ്റിം ഫോർ ഗോഥോ, ജാനസ്, രാവുണ്ണി,മാക്ബെത്ത് തുടങ്ങിയ നാടകങ്ങൾക്ക് അനിതരസാധാരണമായ രംഗഭാഷ്യ മൊരുക്കിയ സുർജിത്ത് ഒരു കൂട്ടം കലാകാരൻമാരുടെ ഉയർന്ന കലാ വീക്ഷണം രൂപപെടുത്തിയെടുക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്…

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ധിക്ഷണാശാലിയായ കലാകാരൻമാരിൽ പ്രധാനപ്പെട്ട കലാകാരനാണിദ്ദേഹം. മലയാള നാടക ചരിത്രകാരൻമാർ ഒരു പക്ഷേ വിട്ടുപോയേക്കാവുന്ന ഇദ്ദേഹം മലയാള നാടക വേദിക്ക് ആധുനിക രംഗഭാഷ പരിചയപെടുത്തിയവരിൽ പ്രഥമ ഗണനീയനാണ്.

ഇത് ഒരു പരിചയപ്പെടുത്തലല്ല. ഒരു രേഘപെടുത്തലാണ്. ബയോഡാറ്റയല്ല….നാടക വഴികളിൽ കാഴ്ചാ ശീലങ്ങളെ പുനർനിർവചിച്ചവരെ കുറിച്ച്…’

ജ്യോതിഷിന്റെ കുറിപ്പിനു താഴെ നിരവധി പ്രേക്ഷകർ കമന്റുകളായി എത്തി. പലർക്കും ഇതൊരു പുതിയ അറിവായിരുന്നു.

malayalam movie news

More in Malayalam

Trending

Recent

To Top