Connect with us

ദൈവം വളരെ വലിയവനാണ്, അവളെ കണ്ടെത്തി; നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍

News

ദൈവം വളരെ വലിയവനാണ്, അവളെ കണ്ടെത്തി; നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍

ദൈവം വളരെ വലിയവനാണ്, അവളെ കണ്ടെത്തി; നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍

കഴിഞ്ഞദിവസമായിരുന്നു വീട്ടുജോലിക്കാരിയുടെ മകളെ കാണാനില്ല എന്ന് പറഞ്ഞ് നടി സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിച്ചത്. ഇപ്പോഴിതാ കുട്ടിയെ തിരിച്ചുകിട്ടി എന്ന ആശ്വാസവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍.

‘അവളെ കണ്ടെത്തി. ഞങ്ങളുടെ പ്രാര്‍ഥത്ഥനകള്‍ക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് വളരെയധികം നന്ദി അറിയിക്കുന്നു. പോസ്റ്റ് ഷെയര്‍ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാര്‍ത്ത വൈറലാക്കിയ എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു.’ എന്നാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

വീട്ടുജോലിക്കാരിയുടെ ഒന്‍പത് വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ പാരിതോഷികം നല്‍കുമെന്നും താരം പറഞ്ഞിരുന്നു. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും മറ്റും സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

കുട്ടിയേക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്കോ പണമായി ഉടനടി 11,000 രൂപ നല്‍കും. ഇതിനുപുറമേ തന്റെ കയ്യില്‍ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നല്‍കുമെന്നുമാണ് സണ്ണി ലിയോണ്‍ പറഞ്ഞത്.

More in News

Trending

Recent

To Top