Connect with us

സിനിമയിൽ നിന്നും എനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല; ശരിയല്ലെന്ന് തോന്നുന്നവയോട് അപ്പോഴേ നോ പറഞ്ഞ് ഇറങ്ങിപ്പോരണം; ഹേമ കമ്മിറ്റി വിവാ​ദങ്ങളോട് സണ്ണി ലിയോൺ

Actress

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോൺ. ഇപ്പോൾ കേരളത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാക്കോണ്ടിരിക്കുകയാണ്. പേട്ട റാപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ സണ്ണി ലിയോണിന്റെ വരവ്.

ഇപ്പോൾ മോളിവുഡിൽ ഏറെ ചർച്ചയായിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെപുറത്ത് വന്ന വെളിപ്പെടുത്തലുകളെ കുറിച്ചും സണ്ണി ലിയോൺ സംസാരിച്ചിരുന്നു. ഇതിവരെ സിനിമയിൽ നിന്നും തനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സണ്ണി ലിയോൺ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ;

എനിക്ക് എന്റെ അനുഭവത്തിൽ നിന്നേ സംസാരിക്കാൻ കഴിയൂ. മറ്റുള്ളവർ ഇപ്പോൾ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഇതുവരെയും ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും ജോലിയിലുമാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു സിനിമയിൽ നിന്ന് കൂടുതൽ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാൽ ഞാൻ അതിനായി സംസാരിച്ചിട്ടുണ്ട്.

എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോൾ ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കണം.

ശരിയല്ലെന്ന് തോന്നുന്നവയോട് അപ്പോഴേ നോ പറഞ്ഞ് ഇറങ്ങിപ്പോരണം. പല വാതിലുകളും എന്റെ മുന്നിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്‌നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാൽ മറ്റ് നൂറ് അവസരങ്ങൾ നമുക്ക് മുന്നിൽ വരും എന്നും സണ്ണി ലിയോൺ പറഞ്ഞു.

More in Actress

Trending