Actress
സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി
സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി
ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് മലയാളം സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചത്. കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള സണ്ണി ലിയോണിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ചിത്രത്തിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള വിഡിയോ ആണ് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പൂജ ചടങ്ങില്‍ കര്‍പ്പൂരത്തിന് തീകൊളുത്തുന്നതിനിടെ കൈ പൊള്ളുന്ന സണ്ണിയെ ആണ് വിഡിയോയില്‍ കാണുന്നത്. മികച്ച മലയാളം ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ ആവേശത്തില്‍ അവസാനം ഞാന്‍ എന്റെ കൈകള്‍ പൊള്ളിച്ചു എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്.
കൂടാതെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള മറ്റൊരു വിഡിയോയും പുറത്തുവന്നു. പിങ്ക് ടീഷര്‍ട്ടും ഡെനിം ഷോര്‍ട്ട്‌സും ധരിച്ചു നില്‍ക്കുന്ന സണ്ണിയെ ആണ് വിഡിയോയില്‍ കാണുന്നത്. ദേശിയ പുരസ്‌കാര ജേതാവായ സംവിധായകന്‍ പാമ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡിനേയും വിഡിയോയില്‍ കാണാം. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
മമ്മൂട്ടി ചിത്രമായ മധുരരാജയില്‍ ഒരു ഐറ്റം സോങ്ങിലൂടെയാണ് സണ്ണി ആദ്യമായി മലയാളത്തില്‍ എത്തുന്നത്. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഷീറോ എന്ന മലയാളം ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡിയിലാണ് താരം അവസാനമായി എത്തിയത്.