Actress
കാസര്‍കോഡ് റോഡരികിലൂടെ നാട്ടുകാരോട് കുശലം പറഞ്ഞ് നടന്ന് സണ്ണി ലിയോണ്‍; വൈറലായി വീഡിയോ
കാസര്‍കോഡ് റോഡരികിലൂടെ നാട്ടുകാരോട് കുശലം പറഞ്ഞ് നടന്ന് സണ്ണി ലിയോണ്‍; വൈറലായി വീഡിയോ
കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. ഇപ്പോള്‍ കേരളത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോ ണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ കാസര്‍കോഡ് റോഡരികിലൂടെ നടന്നു വരുന്ന നടിയുടെ വീഡിയേയാണ് വൈറല്‍.
വരുന്ന വഴി, ഒരു ഓട്ടോ െ്രെഡവറുടെ അടുത്തു വന്നു നിന്ന് അല്‍പ്പനേരം സംസാരിച്ച് വീണ്ടും നടക്കുന്നതാണ് വീഡിയോ. മൊബൈലില്‍ ആരോ പകര്‍ത്തിയ ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കുറച്ചുനാളായി കാസര്‍ഗോഡ് ആണ് നടി. ദേശീയ അവാര്‍ഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് സണ്ണി ലിയോണ്‍ വേഷമിടുന്നത്. ചിത്രത്തിന്റെ പൂജയുടെ വിഡിയോയും സണ്ണി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
സണ്ണി ലിയോണ്‍ അഭിനയിക്കുന്ന നാലാമത്തെ മലയാള ചിത്രമാണിത്. മമ്മൂട്ടി നായകനായ മധുരരാജയിലും ഈയിടെ റിലീസ് ചെയ്ത മൃദുഭാവേ ദൃഢകൃത്യേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഷീറോ’ എന്നൊരു മലയാള ചിത്രവും നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടെ ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന മലയാളം വെബ് സീരീസിലും സണ്ണി അഭിനയിച്ചു.