കാത്തിരിപ്പിന് വിരാമം:ഒടുവിൽ വിവാഹനിശ്ചയം കഴിഞ്ഞു; മോതിരങ്ങൾ കൈമാറി തരിണിയും കാളിദാസും; ബേബി പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളിൽ തിളങ്ങി ഇരുവരും..
By
മലയാളത്തിലെ താരപുത്രന്മാരിൽ പ്രധാനിയാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിന്റെയും അമ്മ പർവ്വതിയുടെയും പാതയിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ നടൻ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന താരമാണ്. തമിഴിൽ കൈനിറയെ ചിത്രങ്ങളുള്ള യുവതാരമാണ് നടൻ. നിരവധി ആരാധകരാണ് കാളിദാസിന് ഉള്ളത്. സൂപ്പർ ഹിറ്റായ വിക്രം അടക്കമുള്ള സിനിമകളാണ് കാളിദാസിനെ തമിഴ് പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനാക്കിയത്.
ബാലതാരമായി സിനിമയിലെത്തിയ കണ്ണൻ എന്ന് മലയാളികൾ ഇഷ്ടത്തോടെ വിളിക്കുന്ന കാളിദാസിന്റെ വളർച്ചയുടെ ഓരോ ഘട്ടവും മലയാള സിനിമാ പ്രേമികളെ അമ്പരപ്പിച്ചു. തിരുവോണ ദിനത്തിൽ കാളിദാസ് ജയറാം പങ്കുവെച്ച കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ, നാലംഗ കുടുംബത്തിന്റെ ചിത്രത്തിൽ അഞ്ചാമത് ഒരാൾ കൂടി ഉണ്ടായിരുന്നത് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി. കാളിദാസിനൊപ്പം ഇരിക്കുന്ന പെൺകുട്ടിയായിരുന്നു പുതിയ അതിഥി. ഇതോടെ ആരാണ് ഈ പെൺകുട്ടിയെന്നായി ആരാധകരുടെ സംശയം. എന്നാൽ ഒരുപാട് തിരച്ചിലുകൾ നടത്തിയശേഷം ആളെ കണ്ടെത്തി.
മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർ ആയിരുന്നു കാളിദാസിന്റെ കുടുംബത്തിലെ പുതിയ അതിഥി. ഷി തമിഴ് നക്ഷത്ര അവാര്‍ഡ് 2023 ല്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള പുരസ്‌കാരം തരിണി കലിങ്കയര്‍ക്ക് ആയിരുന്നു. ഈ അവാർഡ് ഏറ്റുവാങ്ങാൻ തരിണിയ്‌ക്കൊപ്പം കാളിദാസും എത്തിയിരുന്നു.
അവതാരകർ ആവശ്യപ്പെട്ടത് പ്രകാരം വേദിയിലേക്ക് വന്ന കാളിദാസ് തരിണിയെ കെട്ടിപ്പിടിച്ചു, എന്താണ് നിങ്ങള്‍ക്കിടയിലെ ബന്ധം എന്ന് വീണ്ടും അവതാരകർ ചോദിച്ചപ്പോഴാണ്, ‘കല്യാണം കഴിക്കാന്‍ പോകുകയാണ്’ എന്ന് കാളിദാസ് പറഞ്ഞത്. ക്യൂട്ടായിട്ട് തരിണിയോട് എന്തെങ്കിലും പറയാന്‍ അവതാരകർ ആവശ്യപ്പെട്ടപ്പോള്‍ വാരണം ആയിരം സിനിമയില്‍ സൂര്യ സിമ്രനെ പ്രപ്പോസ് ചെയ്യുന്ന സ്‌റ്റൈലില്‍, സൂര്യയുടെ ശബ്ദം അനുകരിച്ച് കാളിദാസ് തരിണിയെ പ്രപ്പോസ് ചെയ്യുകയും പിന്നീട് എടുത്ത് കറക്കുന്നതുമായ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. അതുമായി ബദ്ധപ്പെട്ടുള്ള വിഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തമിഴ് ആചാര പ്രകാരമുള്ള വിവാഹ നിശ്ചയമാണ് നടന്നത് എന്ന് ദൃശ്യങ്ങളിൽ കാണാം.
ചടങ്ങിൽ ജയറാമും പാർവതിയും മകൾ മാളവിക ജയറാമും ഉണ്ട്. ബേബി പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ബേബി പിങ്ക് നിറത്തിലുള്ള മുണ്ടും ഡിസൈനർ ജുബ്ബയുമാണ് കാളിദാസിന്റെ വേഷം. ഇതേ കളറിൽ ഉള്ള ലെഹങ്കയാണ് തരിണി അണിഞ്ഞിരിക്കുന്നത്. മിതമായ ആഭരണങ്ങളും മേക്കപ്പുമായി സുന്ദരിയായാണ് തരിണി എത്തിയിരിക്കുന്നത്.