Connect with us

കൊറിയന്‍ പോപ്പ് ഗായിക നാഹീനെ മരിച്ചനിലയില്‍ കണ്ടെത്തി

News

കൊറിയന്‍ പോപ്പ് ഗായിക നാഹീനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊറിയന്‍ പോപ്പ് ഗായിക നാഹീനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊറിയന്‍ പോപ്പ് ഗായിക നാഹീനെ മരിച്ചനിലയില്‍ കണ്ടെത്തി. 24 വയസായിരുന്നു. മരണകാരണം അജ്ഞാതമാണെന്നാണ് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഹീയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണവിവരം പുറത്തുവന്നത്. കുടുംബം ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

ജിയോങ്ഗി പ്രവിശ്യയിലെ പ്യോങ്‌ടേക്കില്‍ നാഹീയുടെ ശവസംസ്‌കാരം നടക്കുമെന്നും കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗായികയും ഗാനരചയിതാവുമായാണ് നഹി തന്റെ കരിയര്‍ ആരംഭിച്ചത്. ‘ബ്ലൂ സിറ്റി’ എന്ന സിംഗിള്‍ ആണ് ഏറ്റവും പ്രശസ്തമായത്. ‘ബ്ലൂ നൈറ്റ്’, ‘ഗ്ലൂമി ഡേയ്‌സ്’ തുടങ്ങിയ ആല്‍ബങ്ങളും നഹിയുടേതാണ്.

ജൂലൈയില്‍ പുറത്തിറക്കിയ ഇലക്ട്രോണിക് പോപ്പ് ആല്‍ബം ‘റോസ്’ ആണ് അവസാന ഗാനം. സമീപകാലത്തുണ്ടായ കെപോപ്പ് താരങ്ങളുടെ മരണങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

2023 ഏപ്രിലില്‍ ഗായകന്‍ മൂണ്‍ബിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. 2023 മേയില്‍ കെപോപ്പ് ഗായിക ഹേസൂവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹേസൂ ആത്മഹത്യ ചെയ്തതാണെന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ ശേഷം പൊലീസ് വെളിപ്പെടുത്തിയത്.

More in News

Trending

Recent

To Top