Malayalam
അന്ന് കോലം കത്തിച്ചു, ഇന്ന്: സണ്ണി ലിയോൺ സൃഷ്ടിച്ച വിപ്ലവം; വൈറലായി കുറിപ്പ് .
അന്ന് കോലം കത്തിച്ചു, ഇന്ന്: സണ്ണി ലിയോൺ സൃഷ്ടിച്ച വിപ്ലവം; വൈറലായി കുറിപ്പ് .
ഇന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ് താരമായി കരിയര്‍ തുടങ്ങിയ സണ്ണി മുഖ്യധാര സിനിമകളുടെ ഭാഗമാകുകയും നായികയായി മാറുകയും ചെയ്തു.
സണ്ണി ലിയോണിനെക്കുറിച്ച് സച്ചിൻ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ..വിവേചനങ്ങള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഉണ്ടായപ്പോഴും പരിഹസിച്ചപ്പോഴും തന്റെ ഭൂതകാലത്തെയോര്‍ത്ത് പശ്ചാത്തപിക്കാതെ ജീവിതത്തില്‍ മുന്നോട്ടു കുതിച്ച വ്യക്തിത്വമാണ് സണ്ണിയുടേെതന്ന് സച്ചിന് പറയുന്നു.
കുറിപ്പ്
ഐ ആം ഓക്കെ വിത്ത് മൈ’ സെക്സി’ ഇമേജ്
2016 ല്‍ ബിബിസി തിരഞ്ഞെടുത്ത മികച്ച 100 വനിതകളില്‍ ഉള്‍പ്പെട്ട സണ്ണി ലിയോണ്‍ തന്റെ കറന്റ് സൊസൈറ്റി ഇമേജില്‍ പൂര്‍ണമായും സന്തോഷവതിയാണെന്ന് അന്ന് ചാനലിലെ അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇരുപതാം വയസ്സില്‍ പെന്റ്ഹൗസ് മോഡലായി കരിയര്‍ ആരംഭിച്ച അവര്‍ 2005 ല്‍ ‘വിവിഡ് എന്റര്‍ടെയിന്‍മെന്റി’ ലൂടെ ഹാര്‍ഡ്കോര്‍ പോര്‍ണോഗ്രാഫിയിലേക്കും അരങ്ങേറി. 2011 – 12 ലെ ബിഗ് ബ്രദര്‍ ഷോയുടെ ഇന്ത്യന്‍ പതിപ്പായ ബിഗ് ബോസ് സീസണ് 5 ലൂടെ ആയിരുന്നു സണ്ണി ലിയോണിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ എന്‍ട്രി.
എന്നാല്‍ ആദ്യ ഘട്ടത്തില്‍ ബിഗ് ബ്രദര്‍ – ഇന്ത്യ ഷോയിലേക്കുള്ള ക്ഷണം സണ്ണി നിരസിക്കുകയുണ്ടായി. ഇന്ത്യന്‍ കമ്മ്യൂണിറ്റി തന്നെ ആക്സപ്റ്റ് ചെയ്യുകയില്ലാ എന്നുള്ള കാര്യം അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ക്കൂടിയും അവര്‍ ആ സീസണില്‍ പങ്കെടുക്കാന്‍ പിന്നീട് തീരുമാനിക്കുകയുണ്ടായി.
ആ സമയം മുതല്ക്കാണ് അവര്‍ക്കെതിരെ ഇന്ത്യയില്‍ വിവേചന സ്വരം മുഴങ്ങിക്കേട്ടതും. ബിഗ് ബോസ് മത്സരാര്‍ഥിയായതോടെ ഇന്നാട്ടില് സെലിബ്രേറ്റഡ് ആയ അവരുടെ സിഖ് ബന്ധം വൈകാതെ ആളുകളിലേക്ക് എത്തുകയും. അഡല്‍റ്റ് എന്റര്ടെയ്നര് എന്ന കഴിഞ്ഞ കാലം അവരെ വെറുക്കാന്‍ ഇന്ത്യന്‍ മജോറിറ്റി കമ്മ്യൂമ്മിറ്റിയെ പ്രേരിപ്പിക്കുകയും ചെയ്തു.
അതേ കാലത്ത് തന്നെയാണ് പൂജ ബട്ട് തന്റെ ഇറോട്ടിക് ത്രില്ലറായ ജിസം 2 വിലേക്ക് സണ്ണി ലിയോണിയെ കാസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ മെയിന്‍സ്ട്രീം നായികാ പദവിയിലേക്ക് അത്ര എളുപ്പമായിരുന്നില്ല സണ്ണി ലിയോണിയുടെ എന്‍ട്രി.
അഡല്‍റ്റ് എന്റര്ടെയിന്മന്റ് ഇന്‍ഡസ്ട്രി എന്നൊരു ഫ്ലാഷ്ബാക്കിന് ഇന്ത്യയെന്ന മതവും രാഷ്ട്രീയവും സന്ധിക്കുന്ന രക്തമൊഴുകുന്ന സംഗമഭൂമിയില്‍ തീര്‍ത്തും അവൈയക്തികതമായ വിയോജിപ്പാണ് നേരിടേണ്ടി വന്നത്. അതോടെ ജാതി വെറുപ്പെഴുത്തുകളുടെ ഇടങ്ങളിലും അവരുടെ പേര് സ്ഥാനം പിടിച്ചു. ഇന്ത്യയുടെ തദ്ദേശീയവും സ്വാഭാവികവുമായ പാരമ്ബര്യങ്ങളില്‍ വിശ്വസിക്കുന്ന, സാംസ്കാരിക പരിമിതികളില്‍ ഇണങ്ങിപ്പോകുന്ന ഒരു ജീവിതരീതി കൂടി പാരമ്ബര്യമായി ശീലിച്ച ജനതയുടെ ഇപ്പറഞ്ഞ സംസ്കാരമെന്ന നട്ടെല്ലിന്റെ യഥാര്‍ത്ഥ തനിമ കാത്തു സൂക്ഷിക്കാന്‍ ഇങ്ങനെയൊരു നായികാ പ്രവേശത്തെ കഠിനമായി എതിര്‍ക്കാന്‍ തീവ്ര സ്വഭാവമുള്ള മത-രാഷ്ട്രീയ വിഭാഗത്തിന്റെ പ്രത്യേക പ്രതിബദ്ധതയും, ബലപ്രയോഗവും നടക്കുക തന്നെ ചെയ്തു.
അങ്ങനെയൊരാള്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തന്നെ തടയാന്‍ ഒരുകൂട്ടം ആളുകള്‍ രംഗത്തിറങ്ങിയതിന്റെ പ്രതിഫലനം താഴെ തന്നിരിക്കുന്ന ആദ്യ ചിത്രത്തില്‍ കാണാം. ശക്തി സേനാംഗങ്ങള്‍ സണ്ണി ലിയോണിന്റെയും സംവിധായിക പൂജാ ഭട്ടിന്റെയും കോലങ്ങള്‍ നഗരമധ്യത്തില്‍ കത്തിക്കുന്ന രംഗമാണത്.
വള്ഗാരിറ്റിക്കെതിരായുള്ള പ്രൊട്ടസ്റ്റ് എന്ന നിലയ്ക്കായിരുന്നു അമൃത്സറിലെ ഈ കാട്ടിക്കൂട്ടലുകള്‍. ആര്‍ട്ട് ഓഫ് സെക്ഷ്വാലിറ്റിയെ (Art of Sexuality) അശ്ലീലം എന്നു മാത്രം വിളിച്ചു ശീലിച്ച സദാചാരബോധത്തെ എങ്ങനെയും സംരക്ഷിക്കുക എന്ന പൊതുബോധമായിരുന്നു ഇതിന് പിന്നില്‍.
എന്നാല്‍ അതേ ധര്‍മ്മാനുസരണികള്‍ തന്നെ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അവരെ ആശ്ചര്യത്തോടെ ആരാധനയോടെ കണ്ടുവെന്നതാണ് ലിയോണി സൃഷ്ടിച്ച വിപ്ലവം. (രണ്ടാമത്തെ ചിത്രം)
അക്കാലം വരെ സമൂഹത്തില്‍ നിലനിന്നിരുന്ന സീക്രട്ട് ടോപ്പ്ലെസ്നസ് അഫയറെന്ന ഫെയ്ക്ക് മൊറാലിറ്റിയെ ഒറ്റയടിക്ക് നിലം പരിശാക്കുന്ന വിദ്യ സണ്ണി ലിയോണിലൂടെ ആരംഭിക്കുകയായിരുന്നു എന്ന് വേണം പറയാന്‍.
2015 ന് ശേഷമുള്ള തലമുറ സണ്ണി ലിയോണിയെന്ന പേര് ഏറ്റവും ഉച്ചത്തില്‍ പൊതുമധ്യത്തില്‍ വിളിച്ച് പറയാന്‍ ശീലിച്ചതോടെ. സമൂഹത്തില്‍ പ്രത്യക്ഷത്തില്‍ നിലനിന്നിരുന്ന അവരുടെ ഭൂതകാലത്തോടുള്ള അറപ്പിനെ കാലക്രമേണ പൂര്‍ണമായും മാറ്റിക്കളഞ്ഞു. ശെരിക്കും പറഞ്ഞാല്‍ പോണ് സ്റ്റാറുകളോടുള്ള അല്ലെങ്കില്‍ ന്യൂഡിറ്റി ആര്‍ട്ടിനോടുള്ള പ്രത്യേക മനോഭാവം വലിയൊരു ശതമാനം ആളുകളില്‍ മാറ്റിയെടുക്കാന്‍ സണ്ണി ലിയോണിയുടെ ആഗമനത്തോടെ സാധിച്ചു.
പലപ്പോഴും പല പബ്ലിക് പ്ലാറ്റ്ഫോമുകളിലും വിവേചനങ്ങള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഉണ്ടായപ്പോഴും തന്റെ ഭൂതകാലത്തെയോര്‍ത്ത് പശ്ചാത്തപിക്കാതെ. ‘ദാറ്റ് വാസ് മൈ ചോയിസ്’ എന്ന് ഊര്‍ജ്വസ്വലമായി പറഞ്ഞ സണ്ണിയിലൂടെ വെളിവാകുന്ന മറ്റൊന്ന് കൂടിയുണ്ട്. Wishful Thinking. ആഗ്രഹചിന്തയെ അനുകൂലിച്ച് വ്യക്തമായ ജീവിത കാലക്രമത്തില്‍ തന്റെ ഇഷ്ടങ്ങളോട് അസന്ദിഗ്ദ്ധമായ സമീപനം നടത്തുവാനും അവരെക്കൊണ്ട് സാധിച്ചിട്ടുണ്ട്.
2013 ല്‍ പോണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് റിട്ടയര്‍മെന്റ് പ്രഖ്യാപിക്കുന്ന വേളയില്‍ അവര്‍ പറഞ്ഞത്.
;I’am lucky that the audience is accepting me’;…എന്നാണ്. അങ്ങനെ തിളങ്ങി നില്ക്കുന്ന നേരത്ത് പോലും ഇനി അഡല്‍റ്റ് ഇന്റസ്ട്രിയിലേക്ക് തിരിച്ചു വരാന്‍ ഒട്ടും തന്നെ താല്പര്യപ്പെടുന്നില്ല, എന്ന് പറയുകയും ചെയ്ത അവര്‍ തന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ ഏതാണ്ട് മനസില്‍ കണ്ടിരുന്നു.പിന്നീട് ഓവര്‍സ്സീസ് സിറ്റിസണ്‍ഷിപ്പോടുകൂടി ഇന്ത്യയിലേക്കെത്തിയ ലിയോണി വൈകാതെ ഇന്ത്യന്‍ ഫിലിം കരിയറിലും ആക്സ്പ്റ്റഡ് ആകുന്ന കാഴ്ചയും ഇന്നാട്ടിലെ ജനത കണ്ടു. ഒപ്പം കുടുംബജീവിതത്തിലേക്കും കടന്ന സണ്ണി തന്റെ ജീവിതത്തെ താന്‍ ആഗ്രഹിച്ച പ്രകാരം ജീവിച്ച് കാട്ടിക്കൊണ്ടിരിക്കുന്നു.
‘തന്റെ പതിനൊന്നാം വയസ്സില്‍ ആദ്യ ചുംബനത്തിന്റെ എക്സൈറ്റ്മന്റ് അറിഞ്ഞ, പതിനാറാം വയസ്സില്‍ ഉഭയ സമ്മതപ്രകാരമുള്ള സെക്സിലേര്‍പ്പെട്ട, പതിനെട്ടാം വയസ്സില്‍ താന്‍ ബൈ സെക്ഷ്വലാണെന്ന തിരിച്ചറിവിലെത്തിയ, ഇക്കാര്യങ്ങളൊക്കെയും ഇന്ത്യയെന്ന സംസ്കാരസമ്ബന്നതയുടെ ആഢ്യത്വം വിളമ്ബുന്ന പൊതുസമൂഹത്തോട് ജാള്യതയില്ലാതെ പറയുകയും ചെയ്ത കരണ്‍ജീത് വോഹ്രയെന്ന, സിഖ് ഇന്ത്യന്‍ വുമണ്‍, സണ്ണി ലിയോണി ഇന്ന് താമസിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്, മുംബൈയില്‍.’
എവിടെയാണ് ലിയോണി സൃഷ്ടിച്ച വിപ്ലവം എന്ന് ചോദിച്ചാല്‍ അവരുടെ വരവോടെ,
How should an Indian woman be…! എന്ന ചോദ്യത്തിന്റെ ക്ലീഷെ ആന്‍സര്‍ സ്റ്റേറ്റ്മന്റ് തന്നെ മാറിപ്പോയി എന്നതാണ്.
