Malayalam
മക്കളേക്കാൾ കൂടുതൽ തനിക്കു ആശ്വാസ വാക്കുകളുമായി എത്തുന്നത് മോഹൻലാൽ; മല്ലിക സുകുമാരൻ
മക്കളേക്കാൾ കൂടുതൽ തനിക്കു ആശ്വാസ വാക്കുകളുമായി എത്തുന്നത് മോഹൻലാൽ; മല്ലിക സുകുമാരൻ
കോവിഡ് 19 ഭീഷണി മൂലം ഇന്ത്യ മുഴുവന്‍ ലോക്ക് ഡൗണിലായതോടെ ആടു ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ജോര്ദാനിലെത്തിയ പൃഥ്വിരാജ് അവിടെ കുടുങ്ങിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ കൂടെ നിന്നത് മോഹന്‍ലാല്‍ ആണെന്ന് മല്ലിക സുകുമാരന്‍.
ഒരുപക്ഷെ തന്റെ മക്കളേക്കാൾ കൂടുതൽ തനിക്കു ആശ്വാസ വാക്കുകളുമായി തന്നെ വിളിച്ചും സന്ദേശമയച്ചും സംസാരിച്ചത് മോഹൻലാൽ ആണെന്നും തന്റെ മകനോട് മോഹൻലാൽ നിരന്തരം സംസാരിക്കുന്നുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു. രാജുവുമായി വോയ്‌സ് മെസേജുകളിലൂടെ സംസാരിക്കാറുണ്ടെന്നും അവര്‍ നല്ല രീതിയില്‍ തന്നെയാണുള്ളതെന്നും മോഹന്‍ലാല്‍ അറിയിച്ചെന്നും മല്ലിക പറയുന്നു.
മോഹന്‍ലാലിന് പുറമെ കേന്ദ്ര മന്ത്രി വി മുരളിധരന്‍, ജയറാം, സിദ്ദിഖ്, കെപിഎസി ലളിത തുടങ്ങിയവരും പൃഥ്വിരാജിനെയും സംഘത്തെയും കുറിച്ച് അറിയാന്‍ വിളിച്ചിരുന്നുവെന്നും മല്ലിക സുകുമാരന്‍ പങ്കുവച്ചു
mallika sukumaran
