Sports Malayalam
ഇന്ത്യൻ – ഇംഗ്ലണ്ട് ടെസ്റ്റ് : വിരാട് കോഹ്ലിയെ നേരത്തെ പുറത്താക്കാൻ ബ്രോഡിന്റെ തന്ത്രം ..
ഇന്ത്യൻ – ഇംഗ്ലണ്ട് ടെസ്റ്റ് : വിരാട് കോഹ്ലിയെ നേരത്തെ പുറത്താക്കാൻ ബ്രോഡിന്റെ തന്ത്രം ..
By
ഇന്ത്യൻ – ഇംഗ്ലണ്ട് ടെസ്റ്റ് : വിരാട് കോഹ്ലിയെ നേരത്തെ പുറത്താക്കാൻ ബ്രോഡിന്റെ തന്ത്രം ..
ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി എത്തിയതിനു ശേഷം തുടർച്ചയായി 9 വിജയങ്ങളാണ് ഇന്ത്യ നേടിയത്. എന്നാൽ വിരാട് കൊഹ്ലിയെ ക്രീസിലെത്തുമ്പോൾ തന്നെ പുറത്താക്കാനായാൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാമെന്ന പരാമർശവുമായി സ്റ്റുവർട്ട് ബ്രോഡ് .
വിരാട് കോഹ്ലിയെ നിലയുറപ്പിക്കുവാന്‍ അനുവദിക്കാതിരുന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്നാണ് സ്റ്റുവർട്ട് പറഞ്ഞത്.. ഇന്ത്യയ്ക്കെതിരെ തന്റെ ലക്ഷ്യം വിരാട് കോഹ്ലിയെ ക്രീസിലെത്തുമ്പോള്‍ തന്നെ പുറത്താക്കുകയെന്നാണെന്നും സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞു. കോഹ്ലി തന്റെ സ്കോറിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ മടക്കിയയ്ക്കാനായാല് ഇന്ത്യ സമ്മര്‍ദ്ദത്തിലാവുമെന്ന് ബ്രോഡ് പറഞ്ഞു.
ഇന്നിംഗ്സിന്റെ തുടക്കത്തില്‍ കോഹ്ലി വിക്കറ്റിനു മുന്നില്‍ കുടുങ്ങുവാനുള്ള സാധ്യത ഏറെയാണ്. 2014ല്‍ ടെലിവിഷന്‍ ഫുട്ടേജുകള്‍ എല്ലാം ഞങ്ങള്‍ പലയാവര്‍ത്തി കണ്ട് കഴിഞ്ഞുവെന്നുമുള്ള മുന്നറിയിപ്പ് സ്റ്റുവര്‍ട് ബ്രോഡ് ഇന്ത്യന്‍ നായകന് നല്‍കിയിട്ടുണ്ട്. 2014ല്‍ ഇംഗ്ലണ്ടില്‍ കോഹ്ലിയ്ക്ക് കാര്യമായ പ്രഭാവമുണ്ടാക്കുവാനായിരുന്നില്ല.
stuart broad reveals the plans ahead the test series against india
