Connect with us

കോവിഡ് 19 ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു!

News

കോവിഡ് 19 ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും നടന്‍ രജനികാന്തും എസ്പിബിയുടെ ആരോഗ്യവിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അറിയുന്നത് സന്തോഷമുള്ള വാര്‍ത്തയാണെന്ന് സ്റ്റാലിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും സംഗീത യാത്ര തുടരുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

എസ്പിബി അപകടനില തരണം ചെയ്തു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് രജനികാന്ത് കുറിച്ചു. കഴിഞ്ഞ അമ്ബതിലേറെ വര്‍ഷങ്ങളായി തന്റെ മനോഹര ശബ്ദത്തില്‍ നിരവധി ഭാഷകളില്‍ പാടി എസ്പിബി ആളുകളെ സന്തോഷിപ്പിപ്പിച്ചെന്ന് രജനികാന്ത് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് വേഗം സുഖംപ്രാപിക്കാനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രജനികാന്ത് കുറിച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറിലാണ് അദ്ദേഹത്തിന്റെ പ്രവേശിപ്പിച്ചിരിക്കുന്നത്.

sp balasubramanyam

More in News

Trending

Recent

To Top