Connect with us

എഐ വഴി സിനിമയില്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം; രൂക്ഷമായി പ്രതികരിച്ച് എസ്പിബിയുടെ കുടുംബം, വക്കീല്‍ നോട്ടീസ് അയച്ച് കുടുംബം

News

എഐ വഴി സിനിമയില്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം; രൂക്ഷമായി പ്രതികരിച്ച് എസ്പിബിയുടെ കുടുംബം, വക്കീല്‍ നോട്ടീസ് അയച്ച് കുടുംബം

എഐ വഴി സിനിമയില്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം; രൂക്ഷമായി പ്രതികരിച്ച് എസ്പിബിയുടെ കുടുംബം, വക്കീല്‍ നോട്ടീസ് അയച്ച് കുടുംബം

അനുമതിയില്ലാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ കുടുംബം രംഗത്ത്. തെലുങ്ക് സിനിമ കീട കോളയുടെ നിര്‍മ്മാതാക്കള്‍ക്കും സംഗീത സംവിധായകനും അന്തരിച്ച എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കുടുംബം വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. എസ്.പി.ബിയുടെ മകന്‍ എസ്.പി കല്യാണ് ചരണാണ് നോട്ടീസ് അയച്ചത്.

അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ കുടുംബത്തിന്റെ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത് ചെയ്യുന്നതില്‍ നിരാശരാണെന്ന് നോട്ടീസില്‍ എസ്.പി.ബി കുടുംബം പറയുന്നു. ഇത്തരം കാര്യങ്ങള്‍ നിയമത്തിന്റെ വഴിയില്‍ തന്നെ നേരിടാനാണ് ഒരുങ്ങുന്നത്’ ചരണ്‍ പറഞ്ഞു.

‘ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടണം, പക്ഷെ ആരുടെയെങ്കിലും ഉപജീവന മാര്‍ഗം അത് തടയരുത്. ഈ സാഹചര്യത്തില്‍ എസ്.പി.ബിയുടെ പാരമ്പര്യം തുടരാന്‍ നിയമപരമായ വഴി തന്നെ തേടുവാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു’. 2024 ജനുവരി 18 നാണ് കീഡ കോള സിനിമയുടെ നിര്‍മ്മാതാവിനോടും സംഗീതസംവിധായകനോടും ക്ഷമാപണം നടത്തണമെന്നും. നഷ്ടപരിഹാരം നല്‍കണമെന്നും, റോയല്‍റ്റി തുക പങ്കുവയ്ക്കല്‍ എന്നിവ ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

എസ്.പി.ബിയുടെ ശബ്ദം കുടുംബത്തിന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നത് വ്യക്തമാണ്. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നതില്‍ കുടുംബം താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. അതേ സമയം ഇതിനെതിരെ നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും എസ്.പി ചരണ്‍ പ്രസ്താവനയില്‍ പറഞ്ഞു. അന്തരിച്ച ഗായകരുടെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോഗിക്കുന്നത് ധാര്‍മ്മികമാണോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന വേളയിലാണ് പുതിയ വിവാദം.

അടുത്തിടെ ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ അനുമതിയോടെ അന്തരിച്ച രണ്ട് ഗായകരുടെ ശബ്ദം ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനത്തില്‍ ഉപയോഗിച്ചിരുന്നു. സമ്മതമോ അനുമതിയോ ഇല്ലാതെ വാണിജ്യ ആവശ്യത്തിന് ഐഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗായകരുടെ ശബ്ദം ഉപയോഗിക്കുന്ന പ്രവണത തുടര്‍ന്നാല്‍, അത് ഇപ്പോഴത്തെയും ഭാവിയിലെയും ഗായകരെ അത് ബാധിക്കുമെന്നാണ് എസ്.പി ചരണ്‍ പറയുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top