Social Media
‘മോനേ! ദാ ഇവിടേക്ക് നോക്ക്’; ഇസഹാക്കിനെ ക്യാമറയിൽ പകർത്തി മോഹൻലാൽ; വീഡിയോയുമായി ചാക്കോച്ചൻ
‘മോനേ! ദാ ഇവിടേക്ക് നോക്ക്’; ഇസഹാക്കിനെ ക്യാമറയിൽ പകർത്തി മോഹൻലാൽ; വീഡിയോയുമായി ചാക്കോച്ചൻ
മകൻ ഇസഹാക്കിന്റെ ചിത്രം മോഹൻലാല്‍ പകര്‍ത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോബോബൻ. മാജിക്കല്‍ മൊമന്റ്സ് വിത്ത് ദ മജിഷ്യൻ എന്നാണ് ചാക്കോച്ചൻ ക്യാപ്ഷനായി നൽകിയിരിക്കുന്നത്
പാരീസിൽ വെച്ച് മോഹൻലാലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടിയും എത്തിയിരുന്നു
ആനന്ദ് ടിവി ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനായി വേദിയായി യുകെയിലെ മാഞ്ചെസ്റ്ററില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് എത്തിയതാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും രമേശ് പിഷാരടിയും. അവാര്‍ഡ് നിശയ്ക്ക് ശേഷവും അവിടം സന്ദര്‍ശിച്ച മൂവരും അതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയ മോഹന്‍ലാല്‍ വിംബിള്‍ഡണ്‍ വനിതാ സെമിഫൈനല്‍ മത്സരം കാണാന്‍ പോയിരുന്നു. കൂടാതെ അദ്ദേഹം നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ചിത്രീകരണം ആരംഭിക്കുന്നതും ലണ്ടനില്‍ വച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബൻ’. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.
മോഹൻലാല്‍ നായകനായി പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യാണ് ഇനി വൈകാതെ ചിത്രീകരണം ആരംഭിക്കുക. സിമ്രാനും മോഹൻലാലിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും ഇമോഷണും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇത് എന്ന് മോഹൻലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
