Malayalam
കുഞ്ചാക്കോ ബോബൻ വന്നതോടെ ദിലീപിന്റെ പ്രഭ അൽപം മങ്ങിയിരുന്നു; ലാൽ ജോസ്
കുഞ്ചാക്കോ ബോബൻ വന്നതോടെ ദിലീപിന്റെ പ്രഭ അൽപം മങ്ങിയിരുന്നു; ലാൽ ജോസ്
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.
മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ദിലീപിനെ പോലെ തന്നെ പ്രേക്ഷകർക്കേറെ ഇഷ്ടമുള്ള, മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ദിലീപും 1992 ലും കുഞ്ചാക്കോ ബോബൻ 97 ലുമാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നായകനായുള്ള ആദ്യത്തെ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കിയ മലയാളത്തിലെ അപൂർവം താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ.
ലോകമെമ്പാടുമായി അക്കാലത്ത് വലിയൊരു ആരാധകവൃന്ദം നടനുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ വന്നശേഷം ദിലീപിന്റെ പ്രഭ മങ്ങിയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. മുമ്പൊരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞ വാക്കുകളാണാ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
കുഞ്ചാക്കോ ബോബൻ വന്നതോടെ ദിലീപിന്റെ പ്രഭ അൽപം മങ്ങിയിരുന്നു. കാരണം അതുവരെ കുഞ്ചാക്കോ ബോബന്റെ അതേ എയ്ജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്നത് ദിലീപായിരുന്നു. ആ സമയത്ത് ഒരിക്കൽ ദിലീപ് സെറ്റിൽ വെച്ച് കാവ്യ മാധവനോട് ചോദിച്ചു… നിനക്ക് സെറ്റിൽ ഏറ്റവും ഇഷ്ടമുള്ള നായകനാരാണെന്ന്.
ആദ്യം മമ്മൂട്ടി, മോഹൻലാൽ എന്നൊക്കെ പറയും. അത് കഴിഞ്ഞ് ദിലീപിന്റെ പേര് പറയും എന്നൊക്കെ ധരിച്ചിട്ടാണ് കാവ്യയോട് ഈ ചോദ്യം ചോദിച്ചത്. പക്ഷെ കാവ്യ വളരെ നിഷ്കളങ്കമായി കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട നായകൻ കുഞ്ചാക്കോ ബോബനാണെന്ന് കാവ്യ പറഞ്ഞശേഷം ഞങ്ങൾ അത് പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു എന്നാണ് സെറ്റിലെ പഴയ ഓർമകൾ പങ്കിട്ട് ലാൽ ജോസ് പറഞ്ഞത്.
ദിലീപും കുഞ്ചാക്കോ ബോബനും കാവ്യ മാധവനും ഒരുമിച്ച് ഒരു കാലത്ത് സിനിമകൾ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ളവയാണ്. രണ്ട് യുവതാരങ്ങളും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി അന്നത്തെ ചില സംവിധായകർ ശ്രമിച്ചിരുന്നു. പലശ്രമങ്ങളും പാളിയതിന് ശേഷം ദോസ്തിലൂടെ തുളസീദാസാണ് ഇരുവരേയും ഒന്നിപ്പിച്ചത്.
ദോസ്തിൽ ദിലീപിനേയും കുഞ്ചാക്കോ ബോബനേയും അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോഴും ചില തടസ്സങ്ങളുണ്ടായിട്ടുണ്ടെന്ന് സംവിധായകൻ തുളസീദാസ് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ദിലീപുമായി സഹകരിക്കാൻ കഴിയാത്തത് കാരണം ദോസ്തിന് മുമ്പ് രണ്ട് സിനിമകൾ കുഞ്ചാക്കോ ബോബൻ ഒഴിവാക്കിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, അമൽനീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ സിനിമ. തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ സഹനിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് കുഞ്ചാക്കോ ബോബൻ. ദിലീപിന്റെതായി അടുത്തിയെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ബിഗ് ബജറ്റിൽ പുറത്തിറങ്ങിയ ബാന്ദ്ര, തങ്കമണി, പവി കെയർടേക്കർ എന്നിവയെല്ലാം തിരിച്ചടി നേരിട്ടു. കേസിനും വിവാദത്തിനും ശേഷം ദിലീപിന്റെ ഒരു സിനിമ പോലും വേണ്ടത്ര വിജയം നേടിയിട്ടില്ല. ദനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ ഭഭബ’ എന്ന ചിത്രമാണ് ദിലീപിന്റേതായി അടുത്തതായി പുറത്ത് വരാനുള്ളത്. ആരാധകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
