Social Media
സിമ്പിള്‍ സ്റ്റെപ്പുകളോ ആംഗ്യങ്ങളോ പോലും നന്നായില്ല… കണ്ടുപഠിച്ചിട്ട് ചെയ്യൂ; ‘കാവാല’യ്ക്ക് ഡാന്‍സ് ചെയ്ത അഹാന കൃഷ്ണയ്ക്ക് വിമര്‍ശനം
സിമ്പിള്‍ സ്റ്റെപ്പുകളോ ആംഗ്യങ്ങളോ പോലും നന്നായില്ല… കണ്ടുപഠിച്ചിട്ട് ചെയ്യൂ; ‘കാവാല’യ്ക്ക് ഡാന്‍സ് ചെയ്ത അഹാന കൃഷ്ണയ്ക്ക് വിമര്‍ശനം
രജനികാന്തും തമന്ന ഭാട്ടിയയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ജയിലർ. അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘കാവാലാ’എന്ന് തുടങ്ങുന്ന ഗാനം ഇന്നും യൂട്യൂബിൽ ട്രെൻഡിങാണ്.
കാവാലയിലെ തമന്നയുടെ സിഗ്നേച്ചര്‍ ചുവടുകള്‍ അനുകരിച്ച അഹാന കൃഷ്ണയ്ക്ക് വിമര്‍ശനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എന്നാല്‍ പ്രശംസകള്‍ക്കൊപ്പം കടുത്ത വിമര്‍ശനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്.
‘തുടക്കം മോശം ആരുന്നെങ്കിലും അവസാനം ആയപ്പോള്‍ ഭയങ്കരം മോശം ആയിപോയി’, ‘ഇത് കാവാല അല്ല, എന്തിനാണ് ഇങ്ങനെ ഡാന്‍സ് ചെയ്യുന്നത്’, ‘സിമ്പിള്‍ സ്റ്റെപ്പുകളോ ആംഗ്യങ്ങളോ പോലും നന്നായില്ല.. കുറ്റം പറയുന്നതല്ല.. നന്നായി കളിക്കാന്‍ അറിയാവുന്ന ഒരാള്‍ എന്താ ഇങ്ങനെ എന്ന് ഓര്‍ത്തു പറഞ്ഞതാ’, ‘ഇങ്ങനെയല്ല കൊച്ചേ നല്ലോണം കണ്ടുപഠിച്ചിട്ട് ചെയ്’, ‘പാവങ്ങളുടെ തമന്ന’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.
ജൂലൈ 6ന് പുറത്തിറങ്ങിയ ഗാനം 37 മില്യണില്‍ അധികം വ്യൂസ് നേടിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ഗാനമാണിത്. അരുണ്‍രാജ കാമരാജ് വരികള്‍ എഴുതിയത്. അനിരുദ്ധും ശില്‍പ റാവുവും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. തമന്നയുടെ ഗ്ലാമറസ് ലുക്കും ചടുലമായ ചുവടുകളാണ് പാട്ടിന്റെ മുഖ്യാകര്‍ഷണം. ഗാനരംഗത്തിന്റെ ക്ലൈമാക്‌സിനോട് അടുത്ത് രജനി എത്തുന്നുണ്ടെങ്കിലും താരത്തെ ആരും ശ്രദ്ധിക്കുന്നില്ല. ഇതോടെ രജനിക്കെതിരെ ട്രോളുകളും എത്തിയിരുന്നു.
