Connect with us

സുരേഷ് ഗോപി ഇത്രയും കൂളായിരുന്നോ? മിമിക്രി കണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ

Social Media

സുരേഷ് ഗോപി ഇത്രയും കൂളായിരുന്നോ? മിമിക്രി കണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ

സുരേഷ് ഗോപി ഇത്രയും കൂളായിരുന്നോ? മിമിക്രി കണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ

സീരിയസ് റോളുകൾ മാത്രമല്ല ഹാസ്യവും തനിക്കു വഴങ്ങുമെന്ന് സുരേഷ് ഗോപി സിനിമകളിലൂടെ തെളിയിച്ചിട്ടുണ്ട്.

സുധീർ പറവൂരിനൊപ്പം സ്റ്റേജിൽ പെർഫോമൻസ് നടത്തുന്ന സുരേഷ് ഗോപിയുടെ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സുധീർ പറവൂരിന്റെ വൈറലായ ‘ക്ളിഞ്ഞോ പ്ലിഞ്ഞോ’ എന്ന ഗാനം ഏറ്റുപാടുകയാണ് സുരേഷ് ഗോപി. സുധീര്‍ പറവൂര്‍ രസകരമായ ഒരു വരി പാടിയപ്പോള്‍ അതെനിക്ക് വേണമെന്ന് ആവേശത്തോടെ വ്യക്തമാക്കി തമാശ കലര്‍ത്തി ആലപിക്കുകയാണ് സുരേഷ് ഗോപിയും. ലാളിത്യമുളള മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് വീഡിയോ കണ്ടവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും സുരേഷ് ഗോപിയുടെ മിമിക്രി വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സുരേഷ് ഗോപി നായകനായുള്ള പുതിയ സിനിമയായി ‘ഗരുഡൻ’ ആണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ഗരുഡനു’ണ്ട്. അരുണ്‍ വര്‍മയാണ് സുരേഷ് ഗോപി ചിത്രം ഒരുക്കുന്നത്. മിഥുൻ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.

സുരേഷ് ഗോപി ചിത്രമായി ഒടുവിലെത്തിയത് ‘മേം ഹൂം മൂസ’യാണ്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top