Connect with us

ചേർന്ന് നിന്ന് ഫോട്ടോയെടുത്ത് ദിലീപും കുഞ്ചാക്കോ ബോബനും; പിണക്കങ്ങളെല്ലാം മാറിയല്ലേ, രണ്ട് പേരും ഒരുമിച്ച് വീണ്ടും എത്തുമോ എന്നും ആരാധകർ

Malayalam

ചേർന്ന് നിന്ന് ഫോട്ടോയെടുത്ത് ദിലീപും കുഞ്ചാക്കോ ബോബനും; പിണക്കങ്ങളെല്ലാം മാറിയല്ലേ, രണ്ട് പേരും ഒരുമിച്ച് വീണ്ടും എത്തുമോ എന്നും ആരാധകർ

ചേർന്ന് നിന്ന് ഫോട്ടോയെടുത്ത് ദിലീപും കുഞ്ചാക്കോ ബോബനും; പിണക്കങ്ങളെല്ലാം മാറിയല്ലേ, രണ്ട് പേരും ഒരുമിച്ച് വീണ്ടും എത്തുമോ എന്നും ആരാധകർ

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.

മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ദിലീപിനെ പോലെ തന്നെ പ്രേക്ഷകർക്കേറെ ഇഷ്ടമുള്ള, മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ‌‌‌ദിലീപും 1992 ലും കുഞ്ചാക്കോ ബോബൻ 97 ലുമാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നായകനായുള്ള ആദ്യത്തെ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കിയ മലയാളത്തിലെ അപൂർവം താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബൻ വന്നതോടെ ദിലീപിന്റെ പ്രഭ അൽപം മങ്ങിയിരുന്നുവെന്നത് പലരും സമ്മതിക്കുന്ന കാരണമാണ്. കാരണം അതുവരെ കുഞ്ചാക്കോ ബോബന്റെ അതേ എയ്ജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്നത് ദിലീപായിരുന്നു. മാത്രമല്ല, ദിലീപും മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം കുഞ്ചാക്കോ ബോബന്റെ സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യരുടെ തിരിച്ച് വരവ്.

എന്നാൽ സിനിമയിൽ നിന്നും പിൻമാറണം എന്ന തരത്തിൽ ദിലീപ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നതായി കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയായ വേളയിലാണ് നടൻ ഇക്കാര്യം പോലീസിന് മൊഴി നൽകിയിരുന്നു. 2017ൽ പോലീസിന് മുമ്പാകെ നൽകിയ മൊഴി തന്നെയാണ് കുഞ്ചാക്കോ ബോബൻ കോടതിയിലും ആവർത്തിച്ചത്.

പല താരങ്ങളും കോടതിയിൽ മൊഴി മാറ്റി എന്ന വാർത്തകൾ വരുന്ന സാഹചര്യത്തിൽ കുഞ്ചാക്കോ ബോബൻ മൊഴിയിൽ ഉറച്ചുനിന്നതൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം കുഞ്ചാക്കോ ബോബനും ദിലീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ഇപ്പോഴിതാ പല തരത്തിലുള്ള അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കൊണ്ട് ഇരുവരും ഒന്നിച്ച് നിൽക്കുന്നൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദിലീപ് ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇവർ മിണ്ടി തുടങ്ങിയോ എന്നാണ് പലരും ചോ​ദിക്കുന്നത്. വിശ്വസിക്കാൻ കൊള്ളില്ല .. എപ്പോൾ വേണമെങ്കിലും പിന്നിൽ നിന്ന് കുത്താം എന്നും പറയുന്നുണ്ട്. ദിലീപിനെ ഏറ്റവും നന്നായി ചതിച്ച ദോസ്ത്, പിണക്കങ്ങളെല്ലാം മാറിയല്ലേ… എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. ‌‌

മാത്രമല്ല കുഞ്ചാക്കോ ബോബനും കുടുംബവുമായും മഞ്ജു വാര്യർ വലിയ ആത്മബന്ധം പുലർത്തുന്നത് ഇത്തരം അഭ്യൂഹങ്ങൾക്ക് ആക്കം പകർന്നു. എന്നാൽ മഞ്ജുവുമായുള്ള ബന്ധം ദിലീപുമായുള്ള സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിച്ചിട്ടില്ലെന്നാണ് ഇരുവരുടേയും പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നതെന്നാണ് ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം രണ്ട് പേരേയും ഒരുമിച്ച് സിനിമയിൽ കാണാൻ താത്പര്യം ഉണ്ടെന്ന കമന്റുകളും നിരവധി പേർ പങ്കിടുന്നുണ്ട്. അതിനായുള്ള തയ്യാറെടുപ്പിലാണോ എന്നും ചിലർ തിരക്കുന്നുണ്ട്. ദോസ്ത് എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. പലശ്രമങ്ങളും പാളിയതിന് ശേഷം ദോസ്തിലൂടെ സംവിധായകൻ തുളസീദാസാണ് ഇരുവരേയും ഒന്നിപ്പിച്ചത്.

ദോസ്തിൽ ദിലീപിനേയും കുഞ്ചാക്കോ ബോബനേയും അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോഴും ചില തടസ്സങ്ങളുണ്ടായിട്ടുണ്ടെന്ന് തുളസീദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപുമായി സഹകരിക്കാൻ കഴിയാത്തത് കാരണം ദോസ്തിന് മുമ്പ് രണ്ട് സിനിമകൾ കുഞ്ചാക്കോ ബോബൻ ഒഴിവാക്കിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top